കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​നാ​സ്ഥ​യെ​ന്ന്
Wednesday, May 12, 2021 9:49 PM IST
ചെ​ങ്ങ​ന്നൂ​ർ: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ ജ​നം പ​ക​ച്ചു നി​ൽ​ക്കു​ന്പോ​ൾ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ന​ഗ​ര​സ​ഭ​യി​ൽ ചി​ല വാ​ർ​ഡു​ക​ളി​ൽ ഇ​നി​യും ജാ​ഗ്ര​താസ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടി​ല്ല.
രൂ​പീ​ക​രി​ച്ച ജാ​ഗ്ര​താസ​മി​തി​ക​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ പോ​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ആം​ബു​ല​ൻ​സോ പ​ക​രം വാ​ഹ​ന സൗ​ക​ര്യ​മോ എ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​ർ ന​ഗ​ര​സ​ഭ​യി​ലെ ചി​ല ഇ​ട​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ട് പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പോ​ലും ഇ​തു​വ​രെ തു​ട​ങ്ങാ​നാ​യി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു.
ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ​ത​യി​ലാ​യ ശ​യ്യാ​രോ​ഗി​ക​ൾ, അ​പ​ക​ട​ത്തി​ൽപ്പെട്ട് കി​ട​ക്കു​ന്ന​വ​ർ, വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​മു​ള്ള​വ​ർ, ഭി​ന്ന​ശേ​ഷി രോ​ഗി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ ന​ഗ​ര​സ​ഭ​യി​ൽ 350 പേ​രും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ട്ട ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ൽ ഏ​ക​ദേ​ശം 6000 കി​ട​പ്പു​രോ​ഗി​ക​ൾ വീ​ടു​ക​ളി​ൽ ഉ​ള്ള​താ​യി ആ​ണ് ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ ക​ണ​ക്ക്. രോ​ഗി​ക​ളു​ടെ എ​ണ്ണം മു​ന്പു​ള്ള​തി​നേ​ക്കാ​ൾ വ​ർ​ധി​ച്ചി​രി​ക്കു​ക​യു​മാ​ണ്.
പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ളാ​യ ഇ​വ​ർ​ക്കു പെ​ട്ടെ​ന്ന് രോ​ഗം മൂ​ർഛി​ച്ചാ​ൽ അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ പോ​ലും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഇ​ല്ലെ​ന്ന​താ​ണ് അ​വ​സ്ഥ.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​കെ​യു​ള്ള ര​ണ്ടു​ആം​ബു​ല​ൻ​സു​ക​ളി​ൽ ഇ​തി​ൽ ഒ​ന്നി​ന്‍റെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ സേ​വാ​ഭാ​ര​തി-​ക​രു​ണ പാ​ലി​യേ​റ്റീ​വ് തു​ട​ങ്ങി​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ആം​ബു​ല​ൻ​സ് സേ​വ​ന​മാ​ണ് രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന​ത്.