എസി റോ​ഡ് നി​ർ​മാ​ണം: ആ​ശ​ങ്ക​ക​ൾ അ​ക​റ്റ​ണം
Wednesday, May 12, 2021 9:48 PM IST
ച​ങ്ങ​നാ​ശേ​രി: ആ​ല​പ്പു​ഴ-ച​ങ്ങ​നാ​ശേ​രി റോ​ഡ് ഭീ​മ​മാ​യ ചെ​ല​വി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്പോ​ൾ ഗ​താ​ഗ​തത്തിര​ക്കി​നും പ്ര​ള​യ​ക്കെ​ടു​തി​ക​ളെ അ​തി​ജീ​വി​ക്കാ​നും ഉ​പ​ക​രി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​ക​ൾ ഉ​യ​രു​ന്നു. അ​പാ​ക​ത​ക​ൾ കൂ​ടാ​തെ​യു​ള്ള നി​ർ​മാ​ണ​ത്തി​നു ശാ​സ് ത്രീ​യ, പാ​രി​സ്ഥി​തി​ക പ​ഠ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും ശ​ക​ത​മാ​കു​ന്നു.
റോ​ഡ് പ​ദ്ധ​തി സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ റോ​ഡ് പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ​ഗ്ധ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ സ​ർ​വേ പ്ര​കാ​രം എ​സി റോ​ഡി​ൽ ഇ​പ്പോ​ൾ നാ​ലു​വ​രി ഗ​താ​ഗ​ത​ത്തി​നു​ള്ള വാ​ഹ​ന​ത്തി​ര​ക്കു​ണ്ട്. റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​നം നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടി​ല്ല. പു​ന​രു​ദ്ധാ​ര​ണ​ത്തി​നു ശേ​ഷ​വും എസി റോ​ഡ് ആ​വ​ശ്യ​ത്തി​നു വീ​തി​യി​ല്ലാ​തെ കു​പ്പി​ക്ക​ഴു​ത്താ​യി നി​ല​കൊ​ള്ളു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.
അ​തി​നാ​ൽ പു​തു​ക്കി പ​ണി​യു​ന്ന പാ​ല​ങ്ങ​ൾ നാ​ലു​വ​രി പാ​ത​യു​ടെ നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും ശ​ക്ത​മാ​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ-​കൊ​ടൈ​ക്ക​നാ​ൽ ദേ​ശീ​യപാ​ത വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തും ഇ​തി​ലെ​യാ​ണെ​ന്ന കാ​ര്യ​വും അ​ധി​കാ​രി​ക​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ചി​ല ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. അ​തി​നാ​ൽ ദീ​ർ​ഘ​വീ​ക്ഷ​ണ പ​ദ്ധ​തി​ക​ളാ​ണ് അ​വ​ലം​ബി​ക്കേ​ണ്ട​ത്.
അ​ഞ്ചു സെമി എ​ലി​വേ​റ്റ​ഡ് ഹൈ​വേ​ക​ൾ​ക്ക് ആ​കെ ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണു​ള്ള​ത്. ബാ​ക്കി 22 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തു സാ​ധാ​ര​ണ റോ​ഡാ​ണ്. നി​ർ​മാ​ണ​ശേ​ഷം റോ​ഡി​ൽ വെ​ള്ളം ക​യ​റി​യാ​ൽ സെ​മി എ​ലി​വേ​റ്റ​ഡ് ഹൈ​വേ​ക​ൾ ഒ​റ്റ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. കൂ​ടാ​തെ റോ​ഡി​നു തെ​ക്കു​വ​ശ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് വ​ർ​ധി​ച്ച് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​കാ​ൻ ഇ​ട​യു​ള്ള​താ​യി കു​ട്ട​നാ​ട​ൻ ജ​ന​ത​യി​ൽ വ​ലി​യ ആ​ശ​ങ്ക പ​ട​ർ​ന്നി​ട്ടു​ണ്ട്. സെ​മി ​എ​ലി​വേ​റ്റ​ഡ് ഹൈ​വേ​ക​ളു​ടെ മ​ധ്യ​ഭാ​ഗ​ത്തെ ഉ​യ​രം മു​ന്നു മീ​റ്റ​റാ​ണെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​വി​ടെ പോ​ലും ബി​മു​ക​ൾ ഉ​ള്ള​തു​കൊ​ണ്ട് ഇ​വ​യു​ടെ അ​ടി​യി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം പ്ര​യാ​സ​മാ​യി​രി​ക്കും. ഇ​വ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ​ക്കു ദു​രി​ത​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.
റോ​ഡി​ന്‍റെ ഉ​യ​രം കൂ​ട്ടു​ന്ന​തു​മൂ​ല​മു​ണ്ടാ​കാ​നി​ട​യു​ള്ള പാ​രി​സ്ഥി​തി​ത പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തി​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. 2018ൽ 10 ​കോ​ടി രൂ​പ മു​ട​ക്കി ബി​എം​ബി​സി ചെ​യ്ത റോ​ഡാ​ണ് ഇ​പ്പോ​ൾ കു​ത്തി​പ്പൊ​ളി​ക്കു​ന്ന​തെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.
ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​ക്ക് വേ​ണ്ടി അ​സ​ർ​ബ​ജാ​നി​ൽ (പ​ഴ​യ സോ​വി​യ​റ്റ് യൂ​ണി​യ​ൻ) ഉ​ള്ള ക​ന്പ​നി​യാ​ണ് റോ​ഡി​ന്‍റെ രൂ​പ​ക​ല്പ​ന ന​ട​ത്തു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഡി​പി​ആ​റും ഉൗ​രാ​ളു​ങ്ക​ൽ ശേ​ഖ​രി​ച്ച് കൈ​മാ​റു​ന്ന വി​വ​ര​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി ഓ​ണ്‍​ലൈ​നി​ലാ​ണ് രൂ​പ​ക​ല്പ​ന അ​വ​ർ ത​യാ​റാ​ക്കി അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​ത്.