മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ദി​നാ​ച​ര​ണം
Wednesday, May 12, 2021 9:48 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​തി​രോ​ധ ദി​നം ആ​ച​രി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​യു​ക്ത എം​എ​ൽ​എ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. ആ​ർ. റി​യാ​സ്, മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ജി​ത്ത്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ജു​മൈ​ല​ത്ത്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ദ​യ​മ്മ, എം.​എ​സ.് സ​ന്തോ​ഷ്, കെ.​പി. ഉ​ല്ലാ​സ്, മ​ണ്ണ​ഞ്ചേ​രി എ​പി​എ​സ്‌​സി​യി​ലെ ഡോ. ​ര​ഞ്ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള 23 വാ​ർ​ഡു​ക​ളി​ലെ 17000 വീ​ടു​ക​ളി​ലാ​യി ഏ​ക​ദേ​ശം 65000 പേ​ർ​ക്കാ​ണ് പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഇ​മ്യൂ​ണി​റ്റി ബൂ​സ്റ്റ​റാ​യി​ട്ടു​ള്ള ആ​ൻ​സ് ആ​ൽ​ബ് 30 എ​ന്ന ഹോ​മി​യോ മ​രു​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങു​ന്ന വി​വി​ധ ടീ​മു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഈ ​മ​രു​ന്ന് 12 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ 1 വീ​ത​വും 12 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ അ​ര വീ​തം രാ​വി​ലെ വെ​റും​വ​യ​റ്റി​ൽ മൂ​ന്നു​ദി​വ​സം എ​ന്ന നി​ല​യി​ലാ​ണ് ക​ഴി​ക്കേ​ണ്ട​ത്. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ര​ണ്ടു ദി​വ​സം കൊ​ണ്ട് പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യും. ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ മ​രു​ന്ന് ല​ഭി​ക്കാ​ത്ത​യാ​ളു​ക​ൾ നി​ങ്ങ​ളു​ടെ വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ അ​വ​ർ മ​രു​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​താ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.