മി​ൽ​മ കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി സ​മ​രം ഒ​ത്തു​തീ​ർ​ന്നു
Wednesday, May 12, 2021 9:45 PM IST
തു​റ​വൂ​ർ: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി തു​ട​ർ​ന്ന വ​ന്ന പ​ട്ട​ണ​ക്കാ​ട് മി​ൽ​മ കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി സ​മ​രം ഒ​ത്തു​തീ​ർ​ന്നു. കാ​ലി​ത്തീ​റ്റ ലോ​റി​യി​ൽ ക​യ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ര​മാ​ണ് ഒ​ത്തു​തീ​ർ​ന്ന​ത്.
കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള ലോ​റി​ക​ളി​ൽ ലോ​ഡ് ക​യ​റ്റി​ല്ല എ​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ടി​വാ​ശി​മൂ​ല​മാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കാ​ല​മാ​യി മി​ൽ​മ കാ​ലി​ക്ക​റ്റ് ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യ​ത്. ഫാ​ക്ട​റി​യി​ൽ നി​ന്നും കാ​ലി​ത്തി​റ്റ കൊ​ണ്ടു​പോ​കാ​ൻ ക​രാ​റെ​ടു​ത്ത​വ​ർ ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നും അ​നു​കൂ​ല വി​ധി സ​ന്പാ​ദി​ച്ചി​രു​ന്നു.
തു​ട​ർ​ന്ന് പോ​ലീ​സും ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് സ​മ​രം ഒ​ത്തു​തീ​ർ​ന്ന​ത്.
തു​ട​ർ​ന്ന് പാ​സ് ല​ഭി​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ലോ​ഡ് ക​യ​റ്റി അ​യ​യ്ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ സ​മ്മ​തി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ലോ​റി​ക​ളി​ൽ ലോ​ഡ് ക​യ​റ്റാ​ൻ തു​ട​ങ്ങി​യ​തോ​ടു​കൂ​ടി സ​മ​രം പൂ​ർ​ണ​മാ​യും തീ​ർ​ന്ന​താ​യി മാ​നേ​ജ്മെ​ന്‍റും തൊ​ഴി​ലാ​ളി നേ​താ​ക്ക​ളും അ​റി​യി​ച്ചു.