2601 പേ​ർ​ക്ക് കോ​വി​ഡ്, 2518 പേ​ർ​ക്കു രോ​ഗ​മു​ക്തി
Wednesday, May 12, 2021 9:45 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2601 പേ​ർ​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 27.29 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗി​ക​ളി​ൽ ര​ണ്ടു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ത്തുനി​ന്നും എ​ത്തി​യ​താ​ണ്. 2596 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ര​ണ്ടു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2518 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ 1,09,003 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 26,522 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
ജി​ല്ല​യി​ൽ 391 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1974 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 21137 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 248 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി. 3160 പേ​രെ ഇ​ന്ന​ലെ ക്വാ​റ​ന്‍റൈ നി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 5902 പേ​ർ​ക്ക് ക്വാ​റ​ന്‍റൈ​നും നി​ർ​ദേ​ശി​ച്ചു. 61111 പേ​രാ​ണ് ജി​ല്ല​യി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​ത്. 9530 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 4.23 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. 4,23,830 പേ​രി​ൽ 1,34,347 പേ​ർ ര​ണ്ടാ​മ​ത്തെ ഡോ​സു​മെ​ടു​ത്തു. ഇ​ന്ന​ല​ത്തെ ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ൽ 23,480 ഡോ​സ് വാ​ക്സി​ൻ സ്റ്റോ​ക്കു​ണ്ട്. 3070 ഡോ​സ് കോ​വി​ഷീ​ൽ​ഡും 20,410 ഡോ​സ് കോ​വാ​ക്സി​നു​മാ​ണു​ള്ള​ത്. വാ​ക്സി​നേ​ഷ​ൻ ജി​ല്ല​യി​ൽ തു​ട​രു​ക​യാ​ണ്. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്്റ്റ​ർ ചെ​യ്ത് ഷെ​ഡ്യൂ​ൾ ല​ഭി​ച്ച​വ​ർ​ക്കാ​ണ് കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​ൻ ല​ഭി​ക്കു​ക. ര​ണ്ടാം ഡോ​സു​കാ​ർ​ക്ക് സ്പോ​ട് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​മു​ണ്ട്. അ​ത​ത് പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ മു​ൻ​കൂ​റാ​യി അ​റി​യി​ച്ച​ശേ​ഷം നി​ശ്ചി​ത സ​മ​യം അ​നു​വ​ദി​ച്ച​താ​യ അ​റി​യി​പ്പ് ല​ഭി​ക്കു​ന്പോ​ൾ നി​ശ്ചി​ത​സ​മ​യ​ത്ത് കേ​ന്ദ്ര​ത്തി​ലെ​ത്തി ര​ണ്ടാം ഡോ​സ് വാ​ക്സി​നെ​ടു​ക്കാം.