കോ​വി​ഡ് തീ​വ്ര​വ്യാ​പ​നം; ഗ​ർ​ഭി​ണി​ക​ൾ ശ്ര​ദ്ധി​ക്ക​ണം
Wednesday, May 12, 2021 9:45 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഗ​ർ​ഭി​ണി​ക​ൾ വീ​ട്ടി​ൽത​ന്നെ ക​ഴി​യ​ണം. മ​റ്റു ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ങ്ങ​ളും സ​ന്ദ​ർ​ശ​ക​രേ​യും ഒ​ഴി​വാ​ക്കു​ക. ഗ​ർ​ഭ​കാ​ല അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്ക​ണം. പു​റ​ത്ത് ജോ​ലി​ക്കും മ​റ്റും പോ​കു​ന്ന​വ​ർ ഗ​ർ​ഭി​ണി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​ക​രു​ത്. വീ​ട്ടി​ലെ മ​റ്റം​ഗ​ങ്ങ​ൾ​ക്കു പ​നി, ചു​മ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ അ​വ​ർ റൂം ​ക്വാ​റന്‍റൈനി​ൽ ഇ​രി​ക്കു​ക. ഗ​ർ​ഭി​ണി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും അ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​ക​രു​ത്. പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലാ​കാം എ​ന്നു വി​ചാ​രി​ക്കാ​തെ എ​ത്ര​യും പെ​ട്ടെ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് അ​ല്ലെ​ന്നു ഉ​റ​പ്പി​ക്ക​ണം.
ക​ഴി​ക്കാ​ൻ ന​ല്കി​യ മ​രു​ന്നു​ക​ൾ മു​ട​ങ്ങാ​തെ ക​ഴി​ക്ക​ണം. പോ​ഷ​ക മൂ​ല്യ​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യ​ണം. അ​ഞ്ചു​മാ​സം ക​ഴി​ഞ്ഞ​വ​ർ രാ​വി​ലെ​യും ഉ​ച്ച​യ്ക്കും രാ​ത്രി​യും ഭ​ക്ഷ​ണം ക​ഴി​ഞ്ഞശേ​ഷം ഒ​രു മ​ണി​ക്കൂ​റി​ൽ കു​ഞ്ഞി​നു മൂ​ന്നു​ച​ല​ന​ങ്ങ​ളെ​ങ്കി​ലും ഉ​ണ്ടോ​യെ​ന്നു ശ്ര​ദ്ധി​ക്ക​ണം. അ​ത്യാ​വ​ശ്യ​ത്തി​നു മാ​ത്രം ആ​ശു​പ​ത്രി​യി​ൽ പോ​വു​ക. ബ്ലീ​ഡിം​ഗ്, വി​ട്ടു​വി​ട്ടു​ള്ള വ​യ​റു​വേ​ദ​ന പോ​ലെ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ ഡോ​ക്ട​റെ നേ​രി​ൽ കാ​ണു​ക. ചെ​റി​യ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ഇ-​സ​ഞ്ജീ​വ​നി വ​ഴി ഡോ​ക്ട​റെ ബ​ന്ധ​പ്പെ​ട്ട് പ​രി​ഹാ​രം തേ​ടു​ക.