ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Wednesday, May 12, 2021 9:45 PM IST
ആ​ല​പ്പു​ഴ: വ​രും​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ യെ​ല്ലോ, ഓ​റ​ഞ്ച് അ​ലേ​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മാ​റി​ത്താ​മ​സി​ക്കേ​ണ്ട ഇ​ട​ങ്ങ​ളി​ൽ അ​തി​നോ​ടു സ​ഹ​ക​രി​ക്കേ​ണ്ട​താ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പൂ​ർ​ണ​മാ​യും ക​ട​ലി​ൽ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ 14 മു​ന്പ് അ​ടു​ത്തു​ള്ള സു​ര​ക്ഷി​ത തീ​ര​ത്ത് എ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണം. തീ​ര​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ മാ​റി താ​മ​സി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​നോ​പ​ധി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കി വ​യ്ക്ക​ണം.
അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മേ​ൽ​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും വ​രും ദി​വ​സ​ങ്ങ​ളി​ലെ മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​റി താ​മ​സി​ക്കാ​ൻ ത​യാ​റാ​ക​ണം. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റേ​ണ്ടി​വ​ന്നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള​വ​ർ എ​മ​ർ​ജ​ൻ​സി കി​റ്റ് ത​യാ​റാ​ക്കി വ​യ്ക്ക​ണം. ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് മു​ക​ളി​ലെ മേ​ൽ​പ്പാ​ല​ങ്ങ​ളി​ൽ ക​യ​റി കാ​ഴ്ച കാ​ണു​ക​യോ സെ​ൽ​ഫി​യെ​ടു​ക്കു​ക​യോ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ക​യോ ചെ​യ്യ​രു​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക. കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു വീ​ണും ഉ​ണ്ടാ​കാ​നി​ട​യു​ള്ള അ​പ​ക​ട​ങ്ങ​ളെ​യും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​വും വി​കാ​സ​വും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​ത​നു​സ​രി​ച്ചു അ​ല​ർ​ട്ടു​ക​ളി​ൽ മാ​റ്റം വ​രാം. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ പേ​ജു​ക​ളി​ൽ വി​വ​രം ല​ഭി​ക്കും.