ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത; യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി
Wednesday, May 12, 2021 9:45 PM IST
ആ​ല​പ്പു​ഴ: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ള്ളു​ന്ന ന്യൂ​ന​മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്നു യെ​ല്ലോ അ​ലേ​ർ​ട്ടും 14, 15 തീ​യ​തി​ക​ളി​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യെ​യും ദു​ര​ന്ത​ങ്ങ​ളെ​യും നേ​രി​ടാ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ പ​റ​ഞ്ഞു.
അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യാ​ൽ ന​ദി​ക​ളി​ലെ​യും ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും ജ​ല​നി​ര​പ്പു​യ​രാ​നി​ട​യു​ണ്ട്. എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ക​ള​ക്ട​റേ​റ്റി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് രോ​ഗി​ക​ളെ​യും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കു​ന്ന​വ​രെ​യും കി​ട​പ്പുരോ​ഗി​ക​ളെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ടി വ​ന്നാ​ൽ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് സ​ബ് ക​ള​ക്ട​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, എ​ൻ​എ​ച്ച്എം പ്രോ​ഗ്രാം മാ​നേ​ജ​ർ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.
താ​ലൂ​ക്ക് ത​ല​ത്തി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ചു​മ​ത​ല ന​ൽ​കി. എ​സ്. ഇ​ല​ക്യ, സ​ബ്ക​ള​ക്ട​ർ (അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക്-​ഫോ​ണ്‍: 9447495002), ജെ. ​മോ​ബി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ(​മാ​വേ​ലി​ക്ക​ര-8547610045), അ​ല​ക്സ് ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജ​ന​റ​ൽ(​കു​ട്ട​നാ​ട്-9447495001), സ​ന്ധ്യ​ദേ​വി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (​ചേ​ർ​ത്ത​ല-8547610046), സാ​ജി​ദ ബീ​ഗം, ആ​ർ​ഡി​ഒ(​ചെ​ങ്ങ​ന്നൂ​ർ-9447495003), അ​ല​ക്സ് പി. ​തോ​മ​സ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (​കാ​ർ​ത്തി​ക​പ്പ​ള്ളി-8547610043) എ​ന്നി​വ​ർ​ക്കാ​ണ് ചു​മ​ത​ല.
ദു​രി​താ​ശ്വാ​സ ക്യാ​ന്പ് ആ​രം​ഭി​ക്ക​ൽ, മെ​ഡി​ക്ക​ൽ ക്യാ​ന്പ് എ​ന്നി​വ​യ​ട​ക്കം വി​വി​ധ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ഉ​ത്ത​ര​വാ​യി. കാ​ല​വ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ദു​ര​ന്ത​നി​വാ​ര​ണ​സ​മി​തി​ക​ൾ കൂ​ടു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു നി​ർ​ദേ​ശം ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.
ക​ണ്‍​ട്രോ​ൾ റൂം ​ഫോ​ണ്‍​ന​ന്പ​റു​ക​ൾ: ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ്: 0477 2238630, 1077 (ടോ​ൾ ഫ്രീ), ​താ​ലൂ​ക്ക് ത​ല ക​ണ്‍​ട്രോ​ൾ റൂം - ​ചേ​ർ​ത്ത​ല: 0478 2813103, അ​ന്പ​ല​പ്പു​ഴ: 0477 2253771, കു​ട്ട​നാ​ട്: 0477 2702221, കാ​ർ​ത്തി​ക​പ്പ​ള്ളി: 0479 2412797, മാ​വേ​ലി​ക്ക​ര: 0479 2302216, ചെ​ങ്ങ​ന്നൂ​ർ: 0479 2452334.