ഒ​രു​മാ​സം മു​ന്പ് സൗ​ദി​യി​ൽ മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം ഇ​ന്ന്
Tuesday, May 11, 2021 11:08 PM IST
മ​ങ്കൊ​ന്പ്: ഒ​രു മാ​സം മു​ന്പ്് സൗ​ദി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച കു​ട്ട​നാ​ട് സ്വ​ദേ​ശി​യു​ടെ സം​സ്കാ​രം ഇ​ന്നു ജന്മ​നാ​ട്ടി​ൽ ന​ട​ക്കും. മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര വ​ട​ക്കേ​ട​ത്ത് വി.​സി. വ​ർ​ക്കി​യു​ടെ​യും ലീ​ലാ​മ്മ​യു​ടെ​യും മ​ക​ൻ ചാ​ക്കോ വ​ർ​ക്കി (ജി​ജ​ൻ-56) യു​ടെ സം​സ്കാ​ര​മാ​ണ് ഇ​ന്നു ന​ട​ക്കു​ക. ജി​ദ്ദ​യി​ലെ പാ​ല​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ജി​ജി ക​ഴി​ഞ്ഞ ഏ​പ്രി​ൽ 12 നാ​ണ് മ​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും. തു​ട​ർ​ന്നു 10.30 ഓ​ടെ വീ​ട്ടി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കു​ക​യും തു​ട​ർ​ന്ന് മൃ​ത​ദേ​ഹം തെ​ക്കേ​ക്ക​ര സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കു​ക​യും ചെ​യ്യും. ഭാ​ര്യ: റീ​ന കാ​ഞ്ഞി​ര​പ്പ​ള്ളി നീ​ർ​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ​ണ ചാ​ക്കോ (യു​കെ), സോ​ണ.