ശാ​ന്തി​ഭ​വ​നി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ല്കി ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​ർ
Tuesday, May 11, 2021 11:08 PM IST
അ​ന്പ​ല​പ്പു​ഴ: നി​ര്യാ​ത​നാ​യ സു​ഹൃ​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ഥം കോ​വി​ഡ് നാ​ളി​ൽ പു​ന്ന​പ്ര​ ശാ​ന്തിഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ്യവ​സ്തു​ക്ക​ൾ എ​ത്തി​ച്ചു ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​ർ മാ​തൃ​ക​യാ​യി. അ​ന്പ​ല​പ്പു​ഴ കാ​റ്റാ​ടി​ത്ത​ണ​ൽ വാ​ട്സ​പ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ ദി​ലീ​പ്, അ​നി​യ​ൻ കു​ഞ്ഞ്, ലീ​ലാ കൃ​ഷ്ണ​ൻ, നി​സാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​രി​യും പ​ച്ച​ക്ക​റി​ക​ളു​മെ​ത്തി​ച്ച​ത്. ഇ​വ​രു​ടെ സു​ഹൃ​ത്ത് പു​ന്ത​ല കൂ​ട​ത്തി​ങ്ക​ൽ ഷി​ഹാ​ബി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ശാ​ന്തിഭ​വ​നി​ൽ ഭ​ക്ഷ്യവ​സ്തു​ക്ക​ൾ എ​ത്തി​ച്ച​ത്. ശാ​ന്തി​ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ഏ​റ്റു​വാ​ങ്ങി. കോ​വിഡ് ​കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു കൂ​ട്ടാ​യ്മ ശാ​ന്തിഭ​വ​നെ സ​ഹാ​യി​ക്കു​ന്ന​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.