കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു പി​ന്തു​ണ​യു​മാ​യി ഗ​വ​. സ​ർ​വ​ന്‍റ്സ് ബാ​ങ്ക്
Tuesday, May 11, 2021 11:08 PM IST
അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ് വാ​ക്സി​ൻ ച​ല​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ഗ​വ​ൺ​മെ​ന്‍റ് സ​ർ​വ​ന്‍റ്സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ ന​ൽ​കി. അ​മ്പ​ല​പ്പു​ഴ എം​എ​ൽ​എ എ​ച്ച്.​സ​ലാം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​രു​ൺ​കു​മാ​റി​ൽ നി​ന്ന് ചെ​ക്ക് ഏ​റ്റു​വാ​ങ്ങി.
പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​റ​സ്, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് എ​സ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് കൃ​ഷ്ണ, ഡി ​ബാ​ബു​രാ​ജ്, ബാ​ങ്ക് സെ​ക്ര​ട്ട​റി ആ​ർ ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ബാ​ങ്കി​ന്‍റെ വ​ണ്ടാ​ന​ത്തു​ള്ള നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ വ​ഴി കോ​വി​ഡി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി​യും ഇ​തോ​ടൊ​പ്പം ബാ​ങ്ക് ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ലേ​ക്ക് താ​ഴെ പ​റ​യു​ന്ന ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​ം: 9895511458, 9446092290,9656995464,8848224838