ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു
Tuesday, May 11, 2021 11:04 PM IST
ആ​ല​പ്പു​ഴ: സാം​സ്കാ​രി​ക സ​ദ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ഇ​തി​ഹാ​സ നാ​യി​ക കെ.​ആ​ർ ഗൗ​രി​യ​മ്മ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഡെ​ന്നി​സ് ജോ​സ​ഫ്, സാ​ഹി​ത്യ​കാ​ര​നും ന​ട​നു​മാ​യ മാ​ട​ന്പ് കു​ഞ്ഞി​ക്കു​ട്ട​ൻ എ​ന്നി​വ​രു​ടെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക-​സാ​ഹി​ത്യ-​ക​ലാ​രം​ഗ​ങ്ങ​ളി​ൽ ഇ​വ​ർ ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ടോം​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്യാ​ട് ഭാ​ർ​ഗ​വ​ൻ, ലാ​ലു മ​ല​യി​ൽ, കെ.​കെ. രാ​ജു കാ​ട്ടു​ങ്ക​ൽ, സി​നി​മാ സം​വി​ധാ​യ​ക​ൻ പോ​ൾ​സ​ണ്‍, പു​ന്ന​പ്ര അ​പ്പ​ച്ച​ൻ, അ​റു​മു​ഖ​ൻ, ബി. ​ജോ​സു​കു​ട്ടി, ഡോ. ​ശ്രീ​കു​മാ​ർ, ദീ​പു​രാ​ജ്, അ​ശോ​ക​ൻ, ഷൗ​ക്ക​ത്ത്, ജോ​ജി കു​റു​ന്തോ​ട​ത്ത്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.