കോ​റ​ന്‍റൈ​നി​ലു​ള്ള വീ​ടു​ക​ൾ​ക്ക് റേ​ഷ​ൻ ന​ഷ്ട​പ്പെ​ടു​ന്നു
Tuesday, May 11, 2021 11:04 PM IST
എ​ട​ത്വ: കോ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ റേ​ഷ​ൻ ന​ഷ്ട​പ്പെ​ടു​ന്നു. വീ​ട്ടി​ലെ മു​തി​ർ​ന്ന അം​ഗ​വും ഗൃ​ഹ​നാ​യി​ക​യു​മാ​യ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ആ​ണ് റേ​ഷ​ൻ കാ​ർ​ഡ് ഉ​ള്ള​തെ​ങ്കി​ലും വീ​ട്ടി​ലെ ഒ​രം​ഗം കോ​വി​ഡ് ബാ​ധി​ത​നാ​യാ​ൽ എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം. അ​തു​മൂ​ലം ആ​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത​തു​മൂ​ലം വി​ര​ല​ട​യാ​ളം പ​തി​പ്പി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ റേ​ഷ​ൻ വി​ഭ​വ​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ കി​റ്റു​ക​ളും ന​ഷ്ട​മാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ഏ​ത് റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നും റേ​ഷ​ൻ വാ​ങ്ങാ​മെ​ന്ന് നി​യ​മ​മു​ണ്ടെ​ങ്കി​ലും ഒ​ടി​പി വ​ഴി അ​തു സാ​ധ്യ​മാ​കു​ന്നി​ല്ല. കോ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന വീ​ടു​ക​ളി​ലെ റേ​ഷ​ൻ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ.​ജോ​ൺ​സ​ൺ വി. ​ഇ​ടി​ക്കു​ള മു​ഖ്യ​മ​ന്ത്രി​ക്കും ഭ​ക്ഷ്യ സി​വി​ൽ സ​ർ​വീ​സ് വ​കു​പ്പ് മ​ന്ത്രി​ക്കും ഇ-​മെ​യി​ലൂ​ടെ നി​വേ​ദ​നം ന​ല്കി.