ചാ​ത്ത​നാ​ട്ടെ ക​ള​ത്തി​പ്പ​റ​ന്പി​ൽ ഇ​നി ഓ​ർ​മ​ക​ൾ മാ​ത്രം
Tuesday, May 11, 2021 11:04 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യു​ടെ മ​ണ്ണി​ൽ ആ​ള​ന​ക്ക​ങ്ങ​ൾക്കൊണ്ടും രാ​ഷ്‌ ട്രീയ​ത്തിര​ക്കു​ക​ൾക്കൊണ്ടും സ​ന്പ​ന്ന​മാ​യി​രു​ന്ന ചാ​ത്ത​നാ​ട്ടെ ക​ള​ത്തി​പ്പ​റ​ന്പി​ൽ വീ​ട് ഇ​നി ശൂ​ന്യം. അ​വ​ശ​ത​ക​ൾ ത​ര​ണം ചെ​യ്തു നൂ​റും​പി​ന്നി​ട്ടു മു​ന്നേ​റി​യ സ്വ​ന്തം കു​ഞ്ഞ​മ്മ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​ക​ളെ അ​സ്ഥാ​ന​ത്താ​ക്കി ചൂ​ള​മ​ടി​ച്ചെ​ത്തി​യ വാ​ഹ​ന​ത്തി​ൽ വ​ന്ന​ത് ചേ​ത​ന​യ​റ്റ ദേ​ഹം. ടി.​വി. തോ​മ​സു​മൊ​ത്തു​ള്ള ദാ​ന്പ​ത്യ ജീ​വി​ത​ത്തി​നും വേ​ർ​പി​രി​യ​ലി​നും രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും ചു​വ​ടു​മാ​റ്റ​ങ്ങ​ൾ​ക്കും ഒ​ക്കെ വേ​ദി​യാ​യ വീ​ട്ടി​ൽ ശേ​ഷി​ക്കു​ന്ന​ത് ഒ​രു​പി​ടി ഓ​ർ​മ​ക​ൾ മാ​ത്രം.

അ​സു​ഖ​ബാ​ധി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര​യാ​യ​പ്പോ​ഴും വീ​ട് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ൻ കൈ​ക്കാ​ര​ൻ​മാ​രെ കു​ഞ്ഞ​മ്മ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. വി​യോ​ഗവാ​ർ​ത്ത​യ​റി​ഞ്ഞ് സ​ഹാ​യി ബേ​ബി അ​ട​ക്ക​മു​ള്ള​വ​ർ അ​തി​രാ​വി​ലെ ത​ന്നെ വീ​ട്ടി​ലെ​ത്തി. ആ​യി​ര​ങ്ങ​ൾ തി​ങ്ങി​ക്കൂ​ടേ​ണ്ടി​യി​രു​ന്ന വീ​ട്ടു​മു​റ്റം ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഉ​ച്ച​വ​രെ ശാ​ന്ത​മാ​യി കി​ട​ന്നു. അ​ണി​ക​ളും അ​യ​ൽ​വാ​സി​ക​ളും ഇ​ട​യ്ക്കി​ടെ വ​ന്നുപോ​യ​തു​മാ​ത്ര​മാ​യി​രു​ന്നു ആ​കെ​യു​ണ്ടാ​യി​രു​ന്ന ആ​ള​ന​ക്കം. അ​ക​ത്തു പ്ര​വേ​ശി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തുനി​ൽ​ക്കേ​ണ്ടി വ​ന്നി​രു​ന്ന വീ​ടി​ന്‍റെ മ​തി​ൽ​ക്കെട്ടി​ന​ക​ത്ത് ആ​ദ്യ​മാ​യി ഗൗ​രി​യ​മ്മ​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ പ​ല​രും ക​യ​റി​യി​റ​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.45നാ​ണ് ഗൗ​രി​യ​മ്മ​യേ​യും വ​ഹി​ച്ചു​ള്ള ആം​ബു​ല​ൻ​സ് എ​ത്തി​യ​ത്. എ​ന്നും അ​തി​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​നും സം​സാ​രി​ക്കാ​നും വ​ന്നി​രി​ക്കാ​റു​ള്ള വി​ശാ​ല​മാ​യ ഹാ​ളി​ൽ അ​വ​സാ​ന​മാ​യി കു​ഞ്ഞ​മ്മ കി​ട​ന്നു. ടി.​വി. തോ​മ​സി​നൊ​പ്പം നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി പ്രി​യ​പ്പെ​ട്ട​വ​ർ യാ​ത്രാ​മൊ​ഴി​ചൊ​ല്ലി.