അ​രൂ​രി​നെ അ​രൂ​രാ​ക്കി​യ കെ.ആർ. ഗൗ​രി
Tuesday, May 11, 2021 11:04 PM IST
തു​റ​വൂ​ർ: അ​രൂ​രി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു​വി​രി​ച്ച​ത് ഗൗ​രി​യ​മ്മ എ​ന്ന ജ​ന​കീ​യ നേ​താ​വി​ലൂ​ടെ​യാ​യി​രു​ന്നു. കൊ​ച്ചി ന​ഗ​ര​ത്തോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന അ​രൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ സാ​ധ്യത​ക​ളെ ക​ണ്ടെ​ത്തി വ്യ​വ​സാ​യ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗൗ​രി​യ​മ്മയി​ലൂ​ടെ ന​ട​പ്പി​ലാ​യ​ത്. കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ കേ​ന്ദ്ര​മാ​യി അ​രൂ​രി​നെ മാ​റ്റി​യ​ത് ഗൗ​രി​യ​മ്മ​യു​ടെ പ​രി​ശ്ര​മം ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​ണ്. നൂ​റുക​ണ​ക്കി​ന് മ​ത്സ്യ​സം​സ്ക​ര​ണശാ​ല​ക​ളും ക​യ​റ്റു​മ​തി സ്ഥാ​പ​ന​ങ്ങ​ളും ഗൗ​രി​യ​മ്മ​യു​ടെ പ​രി​ശ്ര​മ​ത്തി​ലാ​ണ് അ​രൂ​രി​ൽ സ്ഥാപി​ക്ക​പ്പെ​ട്ട​ത്. കൂ​ടാ​തെ അ​രൂ​ർ വ്യ​വ​സാ​യ പാ​ർ​ക്ക്, പ​ട്ട​ണ​ക്കാ​ട് മി​ൽ​മ ഫാ​ക്ട​റി, തു​റ​വൂ​രി​ലെ സി​ൽ​ക്ക് ഇ​ൻ​ഡ​സ്ട്രീ​സ്, പ​ള്ളി​പ്പു​റം ഗ്രോ​ത്ത് സെ​ന്‍റ​ർ തു​ട​ങ്ങി നി​ര​വ​ധി വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഗൗ​രി​യ​മ്മ അ​രൂ​രി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

അ​രൂ​ർ മു​ക്ക​ത്തെ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ക്കി മാ​റ്റി വി​വി​ധ​ങ്ങ​ളാ​യ നൂ​റു​ക​ണ​ക്കി​നു വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ആ​രം​ഭി​ച്ച​ത്. അ​തി​ലൂ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്കു തൊ​ഴി​ൽ ല​ഭി​ക്കു​ക​യും ചെ​യ്തു. സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി നി​ര​വ​ധി വ​നി​താ​സം​ഘ​ങ്ങ​ൾ ഉ​ണ്ടാ​ക്കി ചെ​റി​യ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ച്ചു. കോ​ഴിവ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ൾ, ക​യ​ർ യൂ​ണി​റ്റു​ക​ൾ, ക​ക്കാ സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ൾ, മ​ത്സ്യ​സം​സ്ക​ര​ണ യൂ ണി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ സ്ത്രി​ക​ളു​ടെ സാ​ന്പ​ത്തി​ക​മാ​യ വ​ള​ർ​ച്ച​യ്ക്കാ​യി രൂ​പീ​ക​രി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​രൂ​ർ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ൽ ഗൗ​രി​യ​മ്മ ന​ട​പ്പി​ലാ​ക്കി​യ​ത്. അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടേ​യും പാ​ല​ങ്ങ​ളു​ടേ​യും ശി​ല്പി ഗൗ​രി​യ​മ്മ​യാ​ണ്. കേ​ര​ള​ത്തെത​ന്നെ പി​ടി​ച്ചു​കു​ലു​ക്കിയ മി​ച്ച​ഭൂ​മി സ​മ​ര​ത്തി​ലൂ​ടെ നൂ​റു​ക​ണ​ക്കി​നു പാ​വ​പ്പെ​ട്ട​വ​ർ​ക്ക് താ​മ​സി​ക്കാ​നു​ള്ള ഒ​രി​ടം ഗൗ​രി​യ​മ്മ​യി​ലൂ​ടെ അ​രൂ​രി​ലെ ജ​ന​ങ്ങ​ൾ സാ​ധ്യ​മാ​ക്കി.

ഇ​ട​തുമു​ന്ന​ണി​യി​ൽ ആ​യി​രി​ക്കു​ന്പോ​ൾ ഗൗ​രി​യ​മ്മ പി. ​ശ്രീ​നി​വാ​സ​നി​ൽനി​ന്നും പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​ക​യും ജെ എസ്എ​സ് രൂ​പീ​ക​രി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​പ്പോ​ൾ ത​ന്‍റെ ശി​ഷ്യ​നാ​യ എ.​എം. ആ​രി​ഫി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട​തൊ​ഴി​ച്ചാ​ൽ അ​രൂ​രി​ലെ ജ​ന​ങ്ങ​ളെ​ന്നും ഗൗ​രി​യ​മ്മ​യെ​ന്ന കു​ഞ്ഞ​മ്മ​യോ​ടൊ​പ്പം ആ​യി​രു​ന്നു. അ​രൂ​രി​ന്‍റെ വി​ക​സ​നക്കുതി​പ്പി​ൽ ത​ങ്ക ലി​പി​ക​ളാ​ൽ എ​ഴു​ത​പ്പെ​ട്ട പേ​രാ​ണ് കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടേത്. അ​രൂ​രി​ന്‍റെ വി​ക​സ​ന നാ​യി​ക​യാ​യി​രു​ന്ന കെ.​ആ​ർ. ഗൗ​രി​യ​മ്മ ജ​ന​മ​ന​സു​ക​ളി​ൽ ജ്വ​ലി​ക്കു​ന്ന ഓ​ർ​മയായി എ​ന്നും നി​ല​നി​ൽ​ക്കും.