അ​നു​ശോ​ച​ന പ്ര​വാ​ഹം
Tuesday, May 11, 2021 11:04 PM IST
ആ​ല​പ്പു​ഴ: കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന പ്ര​വാ​ഹം. സം​സ്ഥാന​ത്തി​ന​ക​ത്തും പു​റ​ത്തുനി​ന്നും നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും ഗൗ​രി​യ​മ്മ​യു​മാ​യു​ള്ള വ്യ​ക്തി​ഗ​ത അ​നു​ഭ​വ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മാ​യി നി​ര​വ​ധി പേ​രും രം​ഗ​ത്തെ​ത്തി. കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ലൂ​ടെ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഒ​ര​ധ്യാ​യ​മാ​ണ് അ​വ​സാ​നി​ച്ച​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​നു​സ്മ​രി​ച്ചു. ത​ന്‍റെ വി​വാ​ഹം ന​ട​ത്താ​ൻ ഗൗ​രി​യ​മ്മ മു​ന്നി​ട്ടി​റ​ങ്ങി​യ​തും അ​ദ്ദേ​ഹം ഓ​ർ​ത്തു. മാ​തൃ​സ്നേ​ഹ​ത്തി​നു സ​മാ​ന​മാ​യി എ​ന്നും വാ​ത്സ​ല്യ​വും ക​രു​ത​ലും ന​ല്കി അ​നു​ഗ്ര​ഹി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​വ​രെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. നി​യു​ക്ത എം​എ​ൽ​എ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു, സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ചു. കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ജ​ന​പ​ക്ഷ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ നേ​താ​വാ​യി​രു​ന്നു ഗൗ​രി​യ​മ്മ​യെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ.​ ആ​ഞ്ച​ലോ​സ് പ​റ​ഞ്ഞു. ഒ​രു ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നാ​ടി​നും ജ​ന​ങ്ങ​ൾ​ക്കു​മാ​യി മാ​റ്റിവ​ച്ച ജീ​വി​ത​മാ​യി​രു​ന്നു ഗൗ​രി​യ​മ്മ​യു​ടേ​തെ​ന്നും അ​ദ്ദേ​ഹം സ്മ​രി​ച്ചു. ത്യാ​ഗനി​ർ​ഭ​ര​മാ​യ ജീ​വി​ത​ത്തി​ലൂ​ടെ, പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ജീ​വി​തനി​ല​വാ​രം ഉ​യ​ർ​ത്താ​ൻ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ചെ​യ്ത വ്യ​ക്തി​ത്വ​മാ​യി​രു​ന്നു കെ.​ആ​ർ. ഗൗ​രി​യ​മ്മ​യെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം അ​നു​ശോ​ചി​ച്ചു. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ​പ​രി​ഷ്ക​ര​ണ​ത്തി​നു കാ​ത​ലാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സി​സും ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൂ​ട്ടാ​ല​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ-​ബി​കെഎം​യു ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽകു​മാ​ർ, ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷേ​ഖ് പി. ​ഹാ​രി​സ്, എ​ൽ​ജെ​ഡി ദേ​ശീ​യസ​മി​തി അം​ഗം ന​സീ​ർ പു​ന്ന​യ്ക്ക​ൽ, യു​വ​ജ​ന​താ​ദ​ൾ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എ​സ്. അ​ജ്മ​ൽ, ഐ​എ​ൻ​എ​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​അ​ൻ​ഷാ​ദ്, ദേ​ശി​യ ട്ര​ഷ​റ​ർ ഡോ. ​എ.​എ. അ​മീ​ൻ, നാ​ഷ​ണ​ൽ വി​മ​ൻ​സ് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് നി​ഷ വി​നു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​സാ​റു​ദ്ദീ​ൻ കാ​ക്കോ​ന്ത​റ എ​ന്നി​വ​രും അനുശോചിച്ചു.

കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ വി​യോ​ഗം കേ​ര​ള​ത്തി​നും ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ചേ​ർ​ത്ത​ല​യി​ലെ നി​യു​ക്ത എം​എ​ൽ​എ​യു​മാ​യ പി. ​പ്ര​സാ​ദ് അനുസ്മരിച്ചു. ഗൗ​രി​യ​മ്മ​യു​ടെ ദേ​ഹവി​യോ​ഗ​ത്തി​ൽ ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു ടി. ​തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് തെ​റ്റ​യി​ൽ, ദേ​ശീ​യ നി​ർ​വാ​ഹ​കസ​മി​തി അം​ഗം സി.​കെ. നാ​ണു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജി​ലി ജോ​സ​ഫ്, വി.​ മു​രു​ക​ദാ​സ്, ബെ​ന്നി മൂ​ഞ്ഞേ​ലി, വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സാ​ബു ജോ​ർ​ജ്, കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ. ദാ​മോ​ദ​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജെ. കു​ര്യ​ൻ, മ​ഹി​ളാ ജ​ന​ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡി.​ആ​ർ. സെ​ലി​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ൻ. ഷാ​ജി​ത തു​ട​ങ്ങി​യ​വ​രും അ​നു​ശോ​ചി​ച്ചു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ച​ിച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വഹിച്ചു. രാ​ജ​ൻ ക​ണ്ണാ​ട്ട്, തോ​മ​സ് എം. ​മാ​ത്തു​ണ്ണി, ജോ​ർ​ജ് ജോ​സ​ഫ്, എ.​എ​ൻ.​ പു​രം ശി​വ​കു​മാ​ർ എന്നി​വ​ർ പങ്കെടുത്തു. കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​അ​മ്പ​ല​പ്പു​ഴ നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ഓ​ൺലൈ​ൻ ഫ്ലാ​റ്റ്ഫോ​മി​ൽ കൂ​ടി​യ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​സീ​ർ സ​ലാം അ​ധ്യ​ക്ഷം വ​ഹി​ച്ചു.
ആ​ല​പ്പു​ഴ: കെ.ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ആ​ല​പ്പു​ഴ പ്ര​സ്ക്ല​ബ് അ​നു​ശോ​ചി​ച്ചു. ആ​ല​പ്പു​ഴ മാ​ധ്യ​മ​സ​മൂ​ഹ​ത്തി​ന് ഗൗ​രി​യ​മ്മ​യു​ടെ വേ​ർ​പാ​ട് തീ​രാ​വേ​ദ​ന​യാ​ണെ​ന്ന് പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.യു. ഗോ​പ​കു​മാ​റും സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷും അ​നു​സ്മ​രി​ച്ചു. ഗൗ​രി​യ​മ്മ​യു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്‌ടമാ​യ​ത് ക​മ്യൂ​ണി​സ്റ്റ്് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ധീ​ര​യാ​യ ആ​ദ്യ​കാ​ല നേ​താ​വി​നെ​യാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ്റ്റി​യ​റി​ംഗ് ക​മ്മ​ിറ്റി അം​ഗം ബേ​ബി പാ​റ​ക്കാ​ട​ൻ, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് ച​ന്ദ​ന എന്നിവർ അ​നു​സ്മ​രി​ച്ചു.
കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു വ​ലി​യ വീ​ട​ൻ അ​നു​ശോ​ചി​ച്ചു. ഒ​രു ജീ​വി​തം മു​ഴു​വ​ൻ തൊ​ഴി​ലാ​ളി - ക​ർ​ഷ​ക സ​മൂ​ഹ​ത്തി​നാ​യി ഉ​ഴി​ഞ്ഞു​വച്ച ഉ​ന്ന​ത​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു കെ.​ആ​ർ. ഗൗ​രി​യ​മ്മ​യെ​ന്ന് തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ അ​നു​സ്മ​രി​ച്ചു.

ഗൗ​രി​യ​മ്മ​യു​ടെ വേ​ർ​പാ​ടി​ൽ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്കന്മാ​ർ അ​നു​ശോ​ചി​ച്ചു.​ യു. പ്ര​തി​ഭ എംഎ​ൽഎ, ​എം. എ​സ്. അ​രു​ണ്‍​കു​മാ​ർ എം​എ​ൽഎ,​ സി.​എ​സ്. സു​ജാ​ത, കേ​ര​ള മു​സ്ലിം യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.കെ. ​ന​സീ​ർ, സോ​ഷ്യ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഒ. ഹാ​രി​സ് എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.