ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു ന​ഴ്സ് മ​രി​ച്ചു
Monday, May 10, 2021 11:08 PM IST
ചേ​ർ​ത്ത​ല: എ​റ​ണാ​കു​ളം ലേ​ക്‌​ഷോ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പമുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ ന​ഴ്സ് മ​രി​ച്ചു. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ ക​ണ്ണ​ങ്ക​ര ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ തോ​മ​സി​ന്‍റെ മ​ക​ളും കോ​ട്ട​യം ഉ​ഴ​വൂ​ർ അ​രീ​ക്ക​ര പെ​രു​മാ​ലി​ൽ പ്രി​ൻ​സി​ന്‍റെ ഭാ​ര്യ​യു​മാ​യ അ​നു തോ​മ​സ് (32) ആ​ണ് മ​രി​ച്ച​ത്.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റോ​ടെ എ​റ​ണാ​കു​ളം മാ​ട​വ​ന​യി​ലാ​ണ് സം​ഭ​വം. എ​റ​ണാ​കു​ളം ലേ​ക്‌​ഷോ​ർ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ അ​നു ജോ​ലി ക​ഴി​ഞ്ഞ് ചേ​ർ​ത്ത​ല​യി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മാ​ട​വ​ന ജം​ഗ്ഷ​നി​ൽ സി​ഗ്‌​ന​ല്‍ ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ട്ട​ര്‍ മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ള്‍ വൈ​റ്റി​ല ഭാ​ഗ​ത്തു​നി​ന്ന് അ​തി​വേ​ഗ​ത്തി​ല്‍ വ​രി​ക​യാ​യി​രു​ന്ന ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നു തോ​മ​സി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക​ൻ: എ​ല​ൻ.