പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് എ-​എ​സ് ക​നാ​ൽ
Monday, May 10, 2021 11:08 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ ന​വീ​ക​രി​ച്ച ക​നാ​ലു​ക​ളി​ൽ പ​ല​തി​ലും വീ​ണ്ടും പോ​ള​യും മാ​ലി​ന്യ​വും നി​റ​യു​ന്നു. കൊ​മ്മാ​ടി പാ​ലം മു​ത​ൽ മ​ട്ടാ​ഞ്ചേ​രി പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പോ​ള​യും പു​ല്ലും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് വ​ള്ള​ത്തി​നു പോ​ലും നീ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ പ​ല​ത​രം യ​ന്ത്ര​ങ്ങ​ളെ​ത്തി പോ​ള നീ​ക്കി​യ പ്ര​ദേ​ശം കു​ടി​യാ​ണി​ത്. പ​ല​പ്പോ​ഴും ക​ര​യ്ക്കു​ക​യ​റ്റി​വ​ച്ച പോ​ള​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ്ടും ക​നാ​ലി​ലേ​ക്കു ത​ന്നെ വീ​ണ് വീ​ണ്ടും ഇ​വ വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്ന​ത്. മ​ട്ടാ​ഞ്ചേ​രി പാ​ലം മു​ത​ൽ ക​ല​വൂ​ർ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഒ​ന്പ​തു​പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​ഭാ​ഗ​ത്തെ​ല്ലാം ക​നാ​ലി​ൽ പോ​ള നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് നി​ർ​മാ​ണ​ത്തി​നും ത​ട​സ​മാ​കു​ന്നു​ണ്ട്.

നി​ല​വി​ൽ ആ​ധു​നി​ക പോ​ള​വാ​ര​ൽ യ​ന്ത്രം വാ​ങ്ങാ​നു​ള്ള ക​രാ​ർ ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് അ​ധി​കൃ​ത​ർ. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം നി​ല​വി​ൽ വ​രു​ന്ന​തി​ന് മു​ന്പ് ടെ​ൻ​ഡ​ർ വി​ളി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ടെ​ൻ​ഡ​റു​ക​ൾ പ​രി​ശോ​ധി​ച്ചു. തു​ട​ർ ന​ട​പ​ടി ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ ലോ​ക്ഡൗ​ണ്‍ എ​ത്തി​യ​തും വി​ന​യാ​യി. ന​വീ​ക​രി​ച്ച ക​നാ​ലു​ക​ളി​ലെ പോ​ള​യും പാ​യ​ലും നീ​ക്കു​ന്ന​തി​നും ക​നാ​ലു​ക​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ​ക്കു​മാ​യി ര​ണ്ടു​കോ​ടി​യു​ടെ പ​ദ്ധ​തി കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ക​നാ​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​നു​ള്ള 42കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യും കി​ഫ്ബി അ​നു​മ​തി ന​ൽ​കി.
വീ​ഡ് ഹ​ർ​വെ​സ്റ്റ​ർ യ​ന്ത്ര​ത്തി​ന്‍റെ വി​ല 60 ല​ക്ഷ​മാ​ണ്. പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്കു​മാ​ണ്. മാ​ലി​ന്യ നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്താ​നാ​യി 25 സ്ഥ​ല​ങ്ങ​ളി​ലാ​യി 60 നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. ഇ​വ നോ​ർ​ത്ത്, സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്നു​മാ​ണ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്.

ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ 2019 മാ​ർ​ച്ചി​ലാ​ണ് 39 കോ​ടി ചെ​ല​വ​ഴി​ച്ച് ന​വീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ട​ക്ക​നാ​ൽ, കൊ​മേ​ഴ്സ്യ​ൽ ക​നാ​ൽ, ഉ​പ്പൂ​റ്റി ക​നാ​ൽ, ആ​ല​പ്പു​ഴ- ചേ​ർ​ത്ത​ല (എ-​എ​സ്) ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. നാ​ലു​മാ​സം എ​ത്തും മു​ന്പു​ത​ന്നെ ക​നാ​ലു​ക​ളി​ൽ വീ​ണ്ടും പോ​ള നി​റ​ഞ്ഞു. എ-​എ​സ് ക​നാ​ലി​ലെ പൊ​ള തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു​ത​വ​ണ നീ​ക്കം ചെ​യ്തു. ഇ​വി​ടെ നീ​രൊ​ഴു​ക്ക് കു​റ​വാ​യ​താ​ണ് അ​ടി​ക്ക​ടി പൊ​ള നി​റ​യാ​ൻ പ്ര​ധാ​ന കാ​ര​ണം. നി​ര​ന്ത​രം ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ൽ വാ​ട​ക്ക​നാ​ലി​ൽ മാ​ത്ര​മാ​ണ് പോ​ള​ശ​ല്യം അ​ല്പ​മെ​ങ്കി​ലും കു​റ​വു​ള്ള​ത്. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ പോ​ള​വാ​ര​ൽ യ​ന്ത്രം ആ​ല​പ്പു​ഴ​യി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.