വാക്സിൻ ചലഞ്ച്: അഞ്ച് ല​ക്ഷ​വു​മാ​യി ഭ​ര​ണി​ക്കാ​വ് സൊ​സൈ​റ്റി
Monday, May 10, 2021 11:08 PM IST
കാ​യം​കു​ളം: കോ​വി​ഡ് വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്, ഭ​ര​ണി​ക്കാ​വ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് (ക്ലി​പ്തം ന​മ്പ​ര്‍ 829)ന​ല്‍​കു​ന്ന തു​ക​യു​ടെ ആ​ദ്യ​ഗ​ഡു 5 ല​ക്ഷം രൂ​പ ന​ല്‍​കി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കോ​ശി അ​ല​ക്‌​സി​ല്‍ നി​ന്നു ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ദീ​പ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പി ​മാ​ത്യു​വും ചേ​ര്‍​ന്ന് തു​ക ഏ​റ്റു​വാ​ങ്ങി.
ജീ​വ​ന​ക്കാ​രു​ടെ വി​ഹി​ത​മ​ട​ക്ക​മു​ള്ള തു​ക അ​ടു​ത്ത ഗ​ഡു​വാ​യി ന​ല്‍​കു​മെ​ന്ന് കോ​ശി അ​ല​ക്‌​സ് പ​റ​ഞ്ഞു. ബാ​ങ്ക് സെ​ക്ര​ട്ട​റി കെ.​എ​സ്.​ജ​യ​പ്ര​കാ​ശ്, ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗം കെ. ​ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.