കു​ടി​വെ​ള്ള​മി​ല്ല; ഒ​റ്റ​യാ​ള്‍ സ​മ​ര​വു​മാ​യി ജ​ന​പ്ര​തി​നി​ധി
Monday, May 10, 2021 11:08 PM IST
എ​ട​ത്വ: കു​ടി​വെ​ള്ള​ത്തി​നാ​യി എ​ട​ത്വ ജ​ല അ​ഥോ​റി​റ്റി​യി​ല്‍ ജ​ന​പ്ര​തി​നി​ധി​യു​ടെ ഒ​റ്റ​യാ​ള്‍ സ​മ​രം. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്താ​ണ് എ​ട​ത്വ ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സി​ന് മു​ന്പി​ല്‍ പ്ല​ക്കാ​ര്‍​ഡു​മേ​ന്തി ഒ​റ്റ​യാ​ള്‍ സ​മ​രം ന​ട​ത്തി​യ​ത്.
തെ​ക്കേ ത​ല​വ​ടി ഭാ​ഗ​ത്തെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. ത​ല​വ​ടി ഹൈ​സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ പ​മ്പ​യാ​റ്റി​ല്‍ പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി​യ​താ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങു​ന്ന​തി​നു കാ​ര​ണ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​ത്.
നാ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് പൊ​ട്ടി​യ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടും പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ലം എ​ത്തി​യി​ല്ല. തി​രു​വ​ല്ല ക​റ്റോ​ട്ട് നി​ന്നു​ള്ള ജ​ല​ല​ഭ്യ​തക്കു​റ​വുമൂലമാണ് ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​ന് ത​ട​സം നേ​രി​ടു​ന്ന​തെ​ന്ന് എ​ട​ത്വ ജ​ല ​അ​ഥോ​റി​റ്റി അ​സി. എ​ക്സി​ക്യൂട്ടീവ് എ​ന്‍​ജി​നി​യ​ര്‍ ജ​ന​പ്ര​തി​നി​ധി​യെ അ​റി​യി​ച്ചു. തെ​ക്കേ ത​ല​വ​ടി​യി​ല്‍ ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ന്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ന്‍​ജി​നി​യ​ര്‍ ഉ​റ​പ്പുന​ല്‍​കി​യ​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു.