വാ​ർ​ഡുത​ല ജാ​ഗ്ര​താസ​മി​തി
Monday, May 10, 2021 11:05 PM IST
മ​ങ്കൊ​ന്പ്: രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള വാ​ർ​ഡ് ത​ല ജാ​ഗ്ര​ത സ​മി​തി ഗൂ​ഗി​ൾ മീ​റ്റിം​ഗ് ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സൂ​ര്യ​മോ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​കു​മാ​ർ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ ആ​ർ. ശാ​ലി​നി, ബൈ​ജു പ്ര​സാ​ദ്, രാ​മ​ങ്ക​രി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പ്ക്ട​ർ ഷെ​ഫീ​ക്, എ​ൻ.​ഐ. തോ​മ​സ്, പ​യ​സ് തോ​മ​സ്, ലേ​ഖ വി​നോ​ദ് എ​ന്നി​വ​ർ വാ​ർ​ഡു​ത​ല പ്ര​വ​ർ​ത്ത​ന​ത്തേ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. അ​ൻ​പ​ത് ഭ​വ​ന​ങ്ങ​ൾ വീ​ത​മു​ള്ള അ​ഞ്ചു​ ക്ല​സ്റ്റ​റു​ക​ളാ​യി തി​രി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ​കോ​ട​തി വാ​ർ​ഡി​ൽ ജാ​ഗ്ര​താ​സ​മി​തി ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ലാ​കോ​ട​തി വി​വേ​കോ​ദ​യം വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥ​ശാ​ല​യി​ലാ​ണ് വാ​ർ​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് കൗ​ണ്‍​സി​ല​റും ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ആ​ർ. വി​നി​ത നി​ർ​വ​ഹി​ച്ചു.
ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​കെ.​സു​ലൈ​മാ​ൻ അ​ധ്യ​ക്ഷ​നാ​യി. ഭ​ക്ഷ​ണം, മ​രു​ന്ന് എ​ന്നി​വ ആ​വ​ശ്യ​മു​ള്ള​വ​രും അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ വാ​ഹ​നം, ആം​ബു​ല​ൻ​സ് തു​ട​ങ്ങി​യ​വ ആ​വ​ശ്യ​മു​ള്ള​വ​രും താ​ഴെ പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ഏ​തി​ലെ​ങ്കി​ലും ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9847033394, 9388984272, 9656532223, 9947220269, 7736533282, 9746433493, 9846184882.