കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി
Monday, May 10, 2021 11:05 PM IST
കാ​യം​കു​ളം: ന​ഗ​ര​സ​ഭയി​ൽ കോ​വി​ഡ്പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കാ​ൻ മോ​ണി​റ്റ​റിംഗ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു. ഒ​രു വാ​ര്‍​ഡി​ല്‍ അ​ഞ്ചു പ​ള്‍​സ് ഓ​ക്സിമീ​റ്റ​ര്‍ വീ​തം വാ​ങ്ങു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി 2021-22 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ തു​ക വ​ക​യി​രു​ത്തും. ഓ​രോ വാ​ര്‍​ഡി​ല്‍ നി​ന്നും ര​ണ്ടു സ​ന്ന​ദ്ധ​സേ​നാം​ഗ​ങ്ങ​ളെ വീ​തം എ​ടു​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.​അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം വ​രു​ന്ന മു​റ​യ്ക്ക് സി​എ​ഫ്എ​ല്‍​ടി​സി ആ​രം​ഭി​ക്കു​ന്ന​തി​ന് സ്ഥ​ലം ക​ണ്ടെ​ത്തി സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യെ​ടു​ക്കു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​റെ​യും ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.
വാ​ര്‍​ഡി​ലെ എ​ല്ലാ​വ​ര്‍​ക്കും ഫ​സ്റ്റ് ഡോ​സ് വാ​ക്സി​ന്‍ എ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. ആ​യ​തി​ന് ഹെ​ല്‍​പ്പ് ഡെ​സ്ക് രൂ​പീ​ക​രി​ച്ചു. രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ വാ​ഹ​ന​സൗ​ക​ര്യം ല​ഭ്യ​മാ​ക്കും. റം​സാ​ന്‍ പ്ര​മാ​ണി​ച്ച് ഇ​റ​ച്ചി​വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ലൈ​സ​ന്‍​സ് ഉ​ണ്ടോ എ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു.
വാ​ര്‍​ഡു​ക​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ആ​ഹാ​രം ആ​വ​ശ്യ​മാ​യ​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ന​ല്‍​കു​ന്ന​തി​ന് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റെ​യും ജാ​ഗ്ര​താ സ​മി​തി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​ഹാ​രം ജ​ന​കീ​യ ഹോ​ട്ട​ല്‍ വ​ഴി എ​ത്തി​ക്കും. ഭ​ക്ഷ​ണ ല​ഭ്യ​ത കൂ​ടു​ന്ന​ത് അ​നു​സ​രി​ച്ച് ക​മ്യൂണി​റ്റി കി​ച്ച​ണ്‍ തു​ട​ങ്ങു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. വാ​ര്‍​ഡു​ത​ല​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണ അ​നൗ​ണ്‍​സ്മെ​ന്‍റ് വീ​ണ്ടും ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ഡി​സി​സി യി​ലും താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും ആ​വ​ശ്യാ​നു​സ​ര​ണം ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.
വാ​ര്‍​ഡു​ക​ളി​ല്‍ സ്പ്രേ​യിം​ഗ് ന​ട​ത്തു​ന്ന​തി​ന് കൂ​ടു​ത​ല്‍ സ്പ്രേ​യിം​ഗ് മെ​ഷീ​ന്‍ വാ​ങ്ങി​ക്കും. ടെ​ലി​മെ​ഡി​സി​ന്‍ സേ​വ​ന​ത്തി​ന് ഹെ​ല്‍​പ്പ് ഡെ​സ്ക് വ​ഴി ര​ണ്ടു ഡോ​ക്ട​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യു​ള്ള പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ആ​യു​ര്‍​വേ​ദ ധൂ​മ​ചൂ​ര്‍​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. വാ​ര്‍​ഡു​ക​ളി​ല്‍ വാ​ക്സി​ന്‍ എ​ടു​ക്കേ​ണ്ട​വ​രു​ടെ ലി​സ്റ്റ് (ഒ​ന്നും, ര​ണ്ടും ഡോ​സ്) പ്ര​ത്യേ​കം ത​യാ​റാ​ക്കു​മെ​ന്നും ചെ​യ​ർ പേ​ഴ്സ​ൺ പി. ശ​ശി​ക​ല പ​റ​ഞ്ഞു.