കോ​ട​യും വാ​റ്റുപ​ക​ര​ങ്ങ​ളും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ
Monday, May 10, 2021 11:05 PM IST
പൂ​ച്ചാ​ക്ക​ൽ: ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി പാ​ക​പ്പെ​ടു​ത്തി​യ 220 ലി​റ്റ​ർ കോ​ട​യും വാ​റ്റുപ​ക​ര​ങ്ങ​ളു​ം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ വ​യ​ലാ​ർ കാ​യ​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കോ​വി​ല​ക​ത്തും പ​റ​മ്പ് തോ​ടി​ന്‍റെ സ​മീ​പ​ത്തു നി​ന്നാ​ണ് കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്.
എ​ക്സൈ​സ് ചേ​ർ​ത്ത​ല റേ​ഞ്ച് അ​ധി​കൃ​ത​ർ​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ തുട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തി​നാ​ൽ വ്യാ​ജ​വാ​റ്റ് വ​ർ​ധി​ക്കാ​ൻ സാ​ഹ​ച​ര്യം ഉ​ള്ള​തി​നാ​ൽ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലും ദ്വീ​പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
മു​ൻ​കാ​ല വാ​റ്റു​കാ​രെ​യും ക​ഴി​ഞ്ഞ ലോ​ക്ഡൗ​ൺ കാ​ല​ത്ത് പി​ടി​യി​ലാ​യ​വ​രെ​യും നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും എ​ക് സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്രി​വ​ന്‍റീവ് ഓ​ഫി​സ​ർ സ​ബി​നേ​ഷ് ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ പി.​അ​നി​ലാ​ൽ, വി.​ആ​ർ. വി​കാ​സ്, വി.​കെ. വി​പി​ൻ, ഡ്രൈ​വ​ർ ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.