നീ​ലം​പേ​രൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം വെ​ള്ള​ക്കെ​ട്ടി​ൽ
Monday, May 10, 2021 11:05 PM IST
മ​ങ്കൊ​മ്പ് : ക​ടു​ത്ത വേ​ന​ലി​ലും പ്ര​ദേ​ശ​ത്തെ ഏ​ക ആ​തു​രാ​ല​യ​മാ​യ നീ​ലം​പേ​രൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം വെ​ള്ള​ക്കെ​ട്ടി​ലാ​യ​ത് നാ​ട്ടു​കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. പൊ​തു​വെ താ​ഴ്ന്ന പ്ര​ദേ​ശ​ത്തു സ്ഥി​തി​ചെ​യ്യു​ന്ന ആ​ശു​പ​ത്രി കി​ളി​യ​ങ്കാ​വ് പാ​ട​ശേ​ഖ​ര​ത്തി​ൽ വെ​ള്ളം ക​യ​റ്റി​യ​തോ​ടെ​യാ​ണ് വെ​ള്ള​ക്കെ​ട്ടി​ലാ​യ​ത്. ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ദു​ത​തി​ക്ക​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യോ​ടു അ​ധി​കൃ​ത​ർ അ​വ​ഗ​ണ​ന കാ​ട്ടു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ ചി​കി​ത്സ​യ്ക്കാ​യി ആ​ദ്യം ഓ​ടി​യെ​ത്തു​ന്ന​ത് ഇ​വി​ടേ​ക്കാ​ണ്. കെ​ട്ടി​ട​ങ്ങ​ളു​ടെ​യും, ജീ​വ​ന​ക്കാ​രു​ടെ​യും അ​ഭാ​വം എ​ന്നും ആ​ശു​പ​ത്രി​ക്കു അ​വ​ശ​ത​ക​ൾ മാ​ത്രം സ​മ്മാ​നി​ക്കു​ന്നു.

കോ​വി​ഡ് കാ​ല​ത്തു​അ​ക​ലെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പോ​കാ​ൻ സാ​ധി​ക്കാ​താ​യ​തോ​ടെ ആ​ശു​പ​ത്രി നാ​ട്ടു​കാ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​യി മാ​റി. എ​ന്നാ​ൽ പ​രി​മി​ത​മാ​യ സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഡോ​ക്ട​റു​ടെ സേ​വ​നം ഇ​വി​ടെ രോ​ഗി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ൾ കൂ​ടി സ​ജീ​വ​മാ​യ​തോ​ടെ ഇ​വി​ടേ​ക്കെ​ത്തു​ന്ന ആ​ളുക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു.

പ​രി​മി​ത​മാ​യ സ്ഥ​ല​ത്തു സ്ഥി​തി ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​ൻ പോ​ലും സ്ഥ​ല​മി​ല്ല. ഇ​പ്പോ​ൾ ഉ​ള്ള സ്ഥ​ല​ത്താ​ക​ട്ടെ വെ​ള്ള​ക്കെ​ട്ടു​മാ​ണ്. വാ​ക്‌​സി​നെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഇ​രി​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു സ​മീ​പം താ​ത്കാ​ലി​ക പ​ന്ത​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന​ക​ത്തും വെ​ള്ളം ക​യ​റി​യ നി​ല​യാ​ണ്. രോ​ഗി​ക​ൾ​ക്കും വാ​ക്‌​സി​നെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കും ഇ​രി​ക്കാ​നു​ള്ള ക​സേ​ര​ക​ളും വെ​ള്ള​ത്തി​ലാ​ണ്. പ്രാ​യ​മാ​യ​വ​രും, വി​വി​ധ രോ​ഗ​ങ്ങ​ളു​ടെ അ​സ്വ​സ്ഥ​ത​ക​ള​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഇ​തു ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. പ​മ്പിം​ഗ് ന​ട​ത്തി പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ളം നി​യ​ന്ത്രി​ത അ​ള​വി​ൽ നി​ല​നി​ർ​ത്തു​ക എ​ന്ന​താ​ണ് പ്ര​ശ​ന​ത്തി​നു​ള്ള താ​ത്കാ​ലി​ക പ​രി​ഹാ​രം.

മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി റോ​ഡും, ആ​ശു​പ​ത്രി പ​രി​സ​ര​വും മ​ണ്ണി​ട്ടു​യ​ർ​ത്ത​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തോ​ട് ഇ​നി​യെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

മത്സ്യ​കൃ​ഷി ന​ട​ക്കു​ന്ന കോ​ഴി​ച്ചാ​ൽ തെ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ലും വെ​ള്ള​ക്കെ​ട്ട് പ്ര​ശ്‌​ന​മാ​കു​ന്നു​ണ്ട്. ഇ​വി​ടെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​ക്ക​ഴി​ഞ്ഞു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പെ​ട്ടി​യും, പ​റ​യും നീ​ക്കം ചെ​യ്ത​തി​നാ​ൽ പ​മ്പിം​ഗും ന​ട​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.