കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളംതെ​റ്റു​ന്ന​താ​യി ആ​ക്ഷേ​പം
Sunday, May 9, 2021 10:35 PM IST
മ​ങ്കൊ​ന്പ് : പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ജാ​ഗ്ര​ത​ക്കു​റ​വു​മൂ​ലം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റു​ന്ന​താ​യി മു​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ ജോ​സ​ഫ്. നി​ല​വി​ൽ വാ​ർ​ഡ് ജാ​ഗ്ര​താ സ​മി​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ, ജൂ​ണിയ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് എ​ന്നി​ങ്ങ​നെ ര​ണ്ടൊ​ഴി​വു​ക​ൾ നി​ക​ത്താ​നാ​യി​ട്ടി​ല്ല. ഇ​തി​നാ​യി ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു നീ​ക്ക​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, വാ​ർ​ഡ് ജാ​ഗ്ര​താ സ​മി​തി, വോ​ള​ന്‍റി​യ​ർ​മാ​ർ എ​ന്നി​വ​രെ വി​ളി​ച്ചു​കൂ​ട്ടി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.