കൂ​ടു​ത​ൽ ആ​രോ​ഗ്യപ്രവ​ർ​ത്ത​ക​രെ നി​യ​മി​ക്കും
Sunday, May 9, 2021 10:35 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ക്കാ​ൻ നി​ർ​ദേശം ന​ൽ​കി ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ. എ​ൻ​എ​ച്ച്എ​മ്മി​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ട​ക്കം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ക്ഷാ​മം ഉ​ണ്ടെ​ങ്കി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്താ​നും ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി.
കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ലാ​യി ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ പ​രി​ശോ​ധ​നാ ഫ​ലം ല​ഭ്യ​മാ​കു​ന്ന​തി​ൽ ചി​ല കാ​ല​താ​മ​സം ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ ഫ​ലം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. പ്രാ​ദേ​ശി​ക ത​ല​ത്തി​ല​ട​ക്കം പ്ര​വ​ർ​ത്തി​ക്കു​ന്ന സി​എ​ഫ്എ​ൽ​റ്റി​സി, ഡി​സി​സി അ​ട​ക്ക​മു​ള്ള കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ് സേ​വ​ന​വും ഉ​റ​പ്പു​വ​രു​ത്തും. കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​രു ആം​ബു​ല​ൻ​സി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും. ബ്ലോ​ക്ക് ത​ല​ത്തി​ൽ സേ​വ​നം ന​ട​ത്തു​ന്ന ആം​ബു​ല​ൻ​സി​നു പു​റ​മേ​യാ​കും ഇ​ത്.
മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ 500 ഓ​ക്സി​ജ​ൻ ബെ​ഡു​ക​ൾ കൂ​ടി സ​ജ്ജീ​ക​രി​ക്കും. ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി കൂ​ടു​ത​ൽ സി​ലി​ണ്ട​റു​ക​ൾ ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി പ്ര​ത്യേ​കം വാ​ർ റൂം ​മാ​നേ​ജ്മെ​ന്‍റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഹെ​ൽ​പ് ഡെ​സ്കു​ക​ൾ, കോ​ൾ സെ​ന്‍റ​റു​ക​ൾ, ടെ​ലി മെ​ഡി​സി​ൻ അ​ട​ക്ക​മു​ള്ള സം​വി​ധാ​നം വ​ഴി​യു​ള്ള സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജി​ല്ല​യി​ൽ സു​ഗ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മേ ജി​ല്ല​യി​ലെ പൊ​തു പ്ര​ശ്ന​ങ്ങ​ളാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ കാ​ല​താ​മ​സ​വും ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് സം​ബ​ന്ധി​ച്ച വി​ഷ​യ​വും ഒ​രാ​ഴ്ച്ചയ്​ക്കു​ള്ളി​ൽ ത​ന്നെ പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.