എ​ട​ത്വയി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി
Friday, May 7, 2021 10:50 PM IST
എ​ട​ത്വ: പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. പ്രാ​യ​മാ​യ​വ​രും പ​ല​വി​ധ രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ലു​ള്ള​വ​രും ര​ണ്ടാ​മ​ത്തെ വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ നെ​ട്ടോ​ട്ടമോ​ടു​ക​യാ​ണ്. എ​ട​ത്വ മ​ഹാജൂ​ബി​ലി ഹോ​സ്പി​റ്റ​ലി​ലാ​യി​രു​ന്നു ആ​ദ്യം വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ര​ണ്ടാ​മ​ത്തെ വാ​ക്‌​സി​ന്‍ 45നും 52​നും ഇ​ട​യി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. പു​ളി​ങ്കു​ന്ന്, ത​ക​ഴി ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കു​മ്പോ​ള്‍ അ​ത​തു പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്ക് ആ​ശാവ​ര്‍​ക്ക​ർ​മാ​ര്‍ ന​ല്‍​കു​ന്ന കൂ​പ്പ​ണ്‍ അ​നു​സ​രി​ച്ചേ ന​ല്‍​കു​ക​യൂ​ള്ളൂ എ​ന്നാ​ണ് അ​റി​യി​ച്ച​ത്. എ​ട​ത്വ​യി​ല്‍ ര​ണ്ടാ​മ​ത് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ സൗ​ക​ര്യം ഉ​ണ്ടാ​ക്ക​ണം. ര​ണ്ടാ​മ​ത്തെ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്നാ​ൽ സ്ഥി​തി വ​ഷ​ളാ​യി തീ​രും. പ്രാ​യ​മാ​യ​വ​രു​ടെ നെ​ട്ടോ​ട്ടം അ​വ​സാ​നി​പ്പി​ച്ച് വാ​ക്‌​സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക​ണമെന്നാണ് നാട്ടുകാരുടെ ആവശ്യം.