എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ൾ വേ​ണം
Friday, May 7, 2021 10:48 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ട​ൻ കോ​വി​ഡ് ചി​കി​ത്സാകേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേശം ന​ൽ​കി ക​ള​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​ർ. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​യി​രു​ന്നു നി​ർ​ദേശം.
ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ഉ​ട​ൻ ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ (ഡിസി​സി) സ​ജ്ജ​മാ​ക്ക​ണം. ഇ​തു​വ​രെ ഡി​സി​സി​ക​ൾ തു​ട​ങ്ങാ​ൻ സ്ഥ​ലം ക​ണ്ടെ​ത്താ​ത്ത പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ട​ൻ സ്ഥ​ലം ക​ണ്ടെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. നി​ല​വി​ൽ ഡിസിസി മാ​ത്രമു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സി​എ​ഫ്എ​ൽ​ടി​സി ആ​വ​ശ്യ​മാ​യി വ​രി​ക​യാ​ണെ​ങ്കി​ൽ ഡിസി​സി ക​ൾ സി​എ​ഫ്എ​ൽ​ടി​സിക​ളാ​യി ഉ​യ​ർ​ത്ത​ണം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​രും ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണം. യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്മാ​ർ, ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​ർ എന്നിവ​ർ പ​ങ്കെ​ടു​ത്തു.