ഓ​ൺ​ലൈ​ൻ പ​ച്ച​ക്ക​റി വി​പ​ണ​ന​വു​മാ​യി ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Thursday, May 6, 2021 10:02 PM IST
മു​ഹ​മ്മ: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും ആ​ശ്വാ​സ​വു​മാ​യി ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ണ്‍​ലൈ​ന്‍ ജൈ​വ പ​ച്ച​ക്ക​റി വി​പ​ണ​ന​പ​രി​പാ​ടി തു​ട​ങ്ങി. നി​യു​ക്ത എം​എ​ൽ​എ പി. ​പ്ര​സാ​ദ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി​യി​ലെ വ്യാ​പാ​രി പ​ത്മ​കു​മാ​ര്‍ മ​ഠ​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ദാ​നം ചെ​യ്യാ​ന്‍ പ​ച്ച​ക്ക​റി​ക​ള്‍ ഏ​റ്റു​വാ​ങ്ങി​യാ​ണ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. പ​ച്ച​ക്ക​റി വി​പ​ണ​ന രം​ഗ​ത്തു​ള​ള ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​റി​യ​ല്‍​കാ​ര്‍​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.

2012ല്‍ ​സം​സ്ഥാ​ന​ത്തെ മി​ക​ച്ച യു​വ ക​ര്‍​ഷ​ക​യ്ക്കു​ള​ള പു​ര​സ്‌​കാ​രം നേ​ടി​യ ക​ഞ്ഞി​ക്കു​ഴി​യി​ലെ ദി​വ്യ ജ്യോ​തി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള ക​ര്‍​ഷ​ക​രാ​ണ് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് ജൈ​വ പ​ച്ച​ക്ക​റി​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്. 9446114406-ദി​വ്യ, 9995564936-ഭാ​ഗ്യ​രാ​ജ് എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ വി​ളി​ക്കു​ന്ന​വ​ര്‍​ക്ക് ജൈ​വ​പ​ച്ച​ക്ക​റി​ക​ള്‍ വീ​ടു​ക​ളി​ല്‍​എ​ത്തി​ക്കും. വി​ല ഓ​ണ്‍​ലൈ​നാ​യി അ​ട​ച്ചാ​ല്‍ മ​തി. ആ​ല​പ്പു​ഴ മു​ത​ൽ ആ​ലു​വ വ​രെ​യാ​ണ് ജൈ​വ പ​ച്ച​ക്ക​റി വി​പ​ണ​നം. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ന​ന്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​കെ. ദി​നേ​ശ​ന്‍, അ​സി എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ ഡി​ക്രൂ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജി അ​നി​ല്‍​കു​മാ​ര്‍, എ​ന്‍.​ഡി. ഷി​മ്മി, അ​നി​ത തി​ല​ക​ന്‍, സു​ധാ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.