വാ​ഹ​ന​ത്തി​ൽ നി​ന്നു ഏ​ണി ദേ​ഹ​ത്തു​വീ​ണ് ദാ​രു​ണാ​ന്ത്യം
Thursday, May 6, 2021 10:00 PM IST
ചേ​ർ​ത്ത​ല: വാ​ഹ​ന​ത്തി​ല്‍ നി​ന്നു തെ​റി​ച്ചു​വീ​ണ ഏ​ണി ദേ​ഹ​ത്തു ത​റ​ച്ചു​ക​യ​റി എ​ല്‍​ഐ​സി ഏ​ജ​ന്‍റാ​യ യു​വാ​വ് മ​രി​ച്ചു. ത​ണ്ണീ​ർ​മു​ക്കം ക​ട്ട​ച്ചി​റ ഗു​ണ്ടു​വ​ള​വി​ൽ ക​ണ്ണാ​ട്ട്ക​രി കു​ഞ്ഞ്മോ​ൻ (46) ആ​ണ് മ​രി​ച്ച​ത്. കെ​എ​സ്ഇ​ബി​യു​ടെ ക​രാ​ര്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്നു തെ​റി​ച്ചു​വീ​ണ ഏ​ണി വീ​ടി​നു​മു​ന്നി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന കു​ഞ്ഞു​മോ​ന്‍റെ ദേ​ഹ​ത്തു ത​റ​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞ്മോ​നെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബീ​ന. മ​ക​ള്‍ വ​ർ​ഷ.

അ​ഭി​മു​ഖം മാ​റ്റി
ആ​ല​പ്പു​ഴ: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ വ​ച്ച് ഡ്രൈ​വ​ർ കം ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​യി​ലേ​യ്ക്ക് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ​ചേ​ഞ്ച് മു​ഖേ​ന 10ന് (​ന​ട​ത്താ​നി​രു​ന്ന കൂ​ടി​ക്കാ​ഴ്ച മാ​റ്റി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്) അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.