സ്വ​വ​ർ​ഗ ര​തി​ക്കി​ടെ സം​ഭ​വി​ച്ച കൊ​ല​പാ​ത​കം: പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ചു
Thursday, May 6, 2021 10:00 PM IST
മാ​വേ​ലി​ക്ക​ര: സ്വ​വ​ർ​ഗ ര​തി​ക്കി​ടെ ക​ണ്ണ​മം​ഗ​ലം കൈ​ത​വ​ട​ക്ക് ക​ന്നേ​ൽ വീ​ട്ടി​ൽ വി​നോ​ദ്(34)​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ചു. ചെ​ട്ടി​കു​ള​ങ്ങ​ര പേ​ള ഷി​ബു​ഭ​വ​ന​ത്തി​ൽ ഷി​ബു കാ​ർ​ത്തി​കേ​യ​ൻ(32), പേ​ള കൊ​ച്ചു​ക​ളീ​ക്ക​ൽ അ​നി​ൽ​കു​മാ​ർ(45) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ സം​ഭ​വം ന​ട​ന്ന വ​ലി​യ​പെ​രു​ന്പു​ഴ പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​ട​വി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര സി​ഐ ജി. ​പ്രൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​നോ​ദ് സം​ഭ​വ സ​മ​യം ഉ​പ​യോ​ഗി​ച്ച കൈ​ലി​മു​ണ്ട്, ചെ​രു​പ്പ് എ​ന്നി​വ ക​ണ്ടെ​ത്തി. വി​നോ​ദി​ന്‍റെ ബ​ന്ധു​ക്ക​ൾ സാ​ധ​ന​ങ്ങ​ൾ വി​നോ​ദി​ന്‍റെ​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.
ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ലി​യ​പെ​രു​ന്പു​ഴ പാ​ല​ത്തി​ന് സ​മീ​പം അ​ജ്ഞാ​ത പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ജീ​ർ​ണാ​വ​സ്ഥ​യി​ൽ വി​വ​സ്ത്ര​നാ​യ നി​ല​യി​ൽ പൊ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തേ​കാ​ല​യ​ള​വി​ൽ ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ നി​ന്നും കാ​ണാ​താ​യ വി​നോ​ദി​ന്‍റെ​താ​ണോ മൃ​ത​ദേ​ഹം എ​ന്ന നി​ല​യി​ൽ പോ​ലീ​സി​ന് സം​ശ​യം തോ​ന്നി​യി​രു​ന്നെ​ങ്കി​ലും ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് 2021 ജ​നു​വ​രി മാ​സ​ത്തി​ൽ വ​ന്ന ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ മ​രി​ച്ച​തു വി​നോ​ദാ​ണെ​ന്ന് തെ​ളി​ഞ്ഞു. പോ​സ്റ്റ്മോ​ർ​ത്തി​ൽ മ​ര​ണം വെ​ള്ള​ത്തി​ൽ മു​ങ്ങി സം​ഭ​വി​ച്ച​താ​ണെ​ന്നും വ്യ​ക്ത​മാ​യി. ഇ​തി​നി​ടെ 2020 ഫെ​ബ്രു​വ​രി 28ന് ​വൈ​കി​ട്ട് 4.30ന് ​വി​നോ​ദി​നെ ര​ണ്ടു​പേ​ർ പ​ന​ച്ച​മൂ​ട് ഭാ​ഗ​ത്ത്വ​ച്ച് ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ചെ​ല്ലു​ന്ന​തും ബൈ​ക്കി​ൽ പി​ടി​ച്ചു​ക​യ​റ്റി വ​ലി​യ​പെ​രും​ന്പു​ഴ ഭാ​ഗ​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ പ​ന്പി​ലെ സി​സി​ടി​വി ക്യാ​മ​റ​യി​ൽ നി​ന്നും പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു.
തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ വി​നോ​ദി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ ഷി​ബു ഇ​യാ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​വ​ർ​ഗ​ര​തി​ക്കു ഉ​പ​യോ​ഗി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഷി​ബു​വും സു​ഹൃ​ത്ത് അ​നു​ലും ചേ​ർ​ന്ന് വി​നോ​ദി​നെ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ലേ​ക്കും മ​റ്റും കൊ​ണ്ടു​പോ​കാ​റു​ണ്ടെ​ന്നും അ​റി​വു ല​ഭി​ച്ചു. ഷി​ബു​വി​നെ ബൈ​ക്കി​ൽ പി​ടി​ച്ചു ക​യ​റ്റി​യ​തും ഇ​വ​രാ​ണെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ആ​ദ്യം അ​വ​ർ കു​റ്റം നി​ഷേ​ധി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തെ​ളി​വു​ക​ൾ നി​ര​ത്തി​യു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ കാ​ര്യ​ങ്ങ​ൾ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.