പാ​ട​ത്ത് മ​ട​വീ​ഴ്ച​യ്ക്ക് സാ​ധ്യ​ത നി​ൽ​ക്കേ നെ​ല്ലെ​ടു​ക്കാ​തെ ക​ർ​ഷ​ക​രെ ചു​റ്റി​ക്കു​ന്നെ​ന്ന്
Thursday, May 6, 2021 10:00 PM IST
മ​ങ്കൊ​മ്പ് : സ​മ​രം അ​വ​സാ​നി​പ്പി​ച്ച ശേ​ഷം മം​ഗ​ലം കാ​യ​ലി​ൽ നെ​ല്ലു​സം​ഭ​ര​ണം ന​ട​ന്ന​ത് ഒ​രു ദി​വ​സം മാ​ത്രം. സം​ഭ​ര​ണം നി​ല​ച്ച​തോ​ടെ പാ​ട​ത്തു കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ലോ​ഡു​ക​ണ​ക്കി​നു നെ​ല്ല്. മി​ല്ലു​ട​മ​ക​ളു​ടെ സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് ഏ​പ്രി​ൽ 30 നു ​ഇ​വി​ടെ നെ​ല്ലു​സം​ഭ​ര​ണം നി​ല​ച്ചി​രു​ന്നു. മാ​ധ്യ​മ​വാ​ർ​ത്ത​ക​ളും ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യ​തോ​ടെ ചൊ​വ്വ​ഴ്ച നെ​ല്ലെ​ടു​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. 20 ലോ​ഡ് നെ​ല്ലാ​ണ് ഒ​രു ദി​വ​സം സം​ഭ​രി​ച്ച​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ നെ​ല്ലെ​ടു​ക്കാ​ൻ ത​യാ​റാ​കാ​തെ മി​ല്ലു​ട​മ​ക​ൾ പി​ന്മാ​റു​ക​യാ​യി​രു​ന്നു.
40 ലോ​ഡോ​ളം നെ​ല്ലാ​ണ് ഇ​വി​ടെ ഇ​നി​യും സം​ഭ​രി​ക്കാ​നു​ള്ള​ത്. സം​ഭ​ര​ണം നി​ല​ച്ച​തോ​ടെ പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​റെ ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും ഫോ​ണെ​ടു​ത്തി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ നെ​ല്ലി​ന്‍റെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ​യാ​ലാ​ണ് മി​ല്ലു​ട​മ​ക​ൾ സം​ഭ​ര​ണ​ത്തി​ൽ നി​ന്നു പി​ന്മാ​റി​യ​തെ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്. തു​ട​ർ​ന്നു പാ​ല​ക്കാ​ടു നി​ന്നു​ള്ള മ​റ്റൊ​രു മി​ല്ലു​കാ​രെ നെ​ല്ലെ​ടു​ക്കാ​ൻ ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​റി​യി​പ്പു ല​ഭി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ർ ചു​ത​ല​പ്പെ​ടു​ത്തി​യ ഏ​ജ​ന്‍റും ആ​ദ്യം ഇ​ന്നു നെ​ല്ലെ​ടു​ക്കാ​മെ​ന്നു സ​മ്മ​തി​ച്ചു. എ​ന്നാ​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം ഇ​യാ​ൾ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ നെ​ല്ലു ന​ന​ഞ്ഞ​താ​ണെ​ന്നും എ​ടു​ക്കാ​നാ​കി​ല്ലെ​ന്നും അ​റി​യി​ച്ചു. ഇ​തോ​ടെ ഇ​ന്നും സം​ഭ​ര​ണം ന​ട​ക്കി​ല്ലെ​ന്ന കാ​ര്യ​ത്തി​ൽ ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. പാ​ട​ത്ത് മ​ട​വീ​ഴ്ച നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ ഇ​ര​ട്ടി​ക്കു​ക​യാ​ണ്.