കാ​റി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ സം​ഘം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
Thursday, May 6, 2021 10:00 PM IST
എ​ട​ത്വ: കാ​റി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ ആ​റം​ഗ സം​ഘ​ത്തെ എ​ട​ത്വ പോ​ലീ​സ് അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ആ​ല​പ്പു​ഴ പാ​തി​ര​പ്പ​ള്ളി​ല്‍ ത​കി​ടി​വെ​ളി​യി​ല്‍ അ​രു​ണ്‍​രാ​ജ് (25), കാ​സ​ര്‍​കോ​ട് ചെ​മ്മ​നാ​ട് ഫാ​ത്തി​മ​ന്‍​സി​ല്‍ അ​ബ്ദു​സ​ലാം (27), ആ​ല​പ്പു​ഴ സീ​വ്യു വാ​ര്‍​ഡി​ല്‍ പു​തു​വ​ല്‍ പു​ര​യി​ടം ജി​ഷാ​ദ് (29), എ​റ​ണാ​കു​ളം കൊ​ച്ചി​ൻ കോ​ര്‍​പ​റേ​ഷ​നി​ല്‍ കു​രി​ശി​ങ്ക​ല്‍ ബ്ര​യി​നു ജെ​ന്‍​സ​ണ്‍ (23), എ​റ​ണാ​കു​ളം നെ​ട്ടൂ​ര്‍ ത​ച്ചു​ത​റ നോ​ബി​ള്‍ (29), എ​റ​ണാ​കു​ളം മ​ര​ട് എ​സ്എ​ന്‍ ജം​ഗ്ഷ​നി​ല്‍ കു​ന്ന​ല​ക്കോ​ട്ട് വീ​ട്ടി​ല്‍ റോ​ണി (24) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ നി​ന്ന് മാ​ര​ക ശേ​ഷി​യു​ള്ള 16 ഗ്രാം ​എം​ഡി​എം​എ​ല്‍, മു​ക്കാ​ല്‍ കി​ലോ​ഗ്രാം ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.
ഇ​ന്ന​ലെ പു​ല​ർ​ച്ചേ ഒ​രു മ​ണി​യോ​ടെ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ല്ല ഭാ​ഗ​ത്ത് നി​ന്ന് കാ​റി​ല്‍ എ​ത്തി​യ സം​ഘ​ത്തെ ത​ട​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നി​ര്‍​ത്താ​തെ ക​ട​ന്നു​ക​ള​ഞ്ഞു. പോ​ലീ​സ് പി​ന്‍​തു​ട​ര്‍​ന്ന​തി​നൊ​പ്പം സ്റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ള​ജി​ന് സ​മീ​പം മ​റ്റൊ​രു​വാ​ഹ​നം റോ​ഡി​ന് കു​റു​കെ ഇ​ട്ട് സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​റം​ഗ സം​ഘ​ത്തെ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ച​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. എ​ട​ത്വ സി​ഐ പ്ര​താ​പ​ച​ന്ദ്ര​ന്‍, എ​സ്‌​ഐ ഷാം​ജി, എ​എ​സ്‌​ഐ സ​ജി, സി​പി​ഒ​മാ​രാ​യ ഗോ​പ​ന്‍, വി​ഷ്ണു, ശ്യാം, ​ശ്രീ​കു​മാ​ർ, പ്ര​തീ​പ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.