റേ​ഷ​ൻ മ​ണ്ണെ​ണ്ണ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം
Thursday, May 6, 2021 10:00 PM IST
ചേ​ർ​ത്ത​ല: റേ​ഷ​ൻ മ​ണ്ണെ​ണ്ണ മൂ​ന്നു​മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ ആ​ക്കി​യ​തി​ൽ വ​ൻ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. നീ​ല, വെ​ള്ള കാ​ർ​ഡു​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ മൂ​ന്നു​മാ​സ​ത്തി​ലൈാ​രി​യ്ക്ക​ൽ അ​ര​ലി​റ്റ​ർ മ​ണ്ണ​ണ്ണ മാ​ത്രം ഇ​നി മു​ത​ൽ ല​ഭി​ക്കു​ക​യു​ള​ളു.
മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പി​ങ്ക്, മ​ഞ്ഞ​കാ​ർ​ഡു​ക​ൾ​ക്കു മൂ​ന്നു മാ​സ​ത്തേ​യ്ക്കു ഒ​രു​ലി​റ്റ​റും, വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത വീ​ടു​ള്ള എ​ൻ​ഇ കാ​ർ​ഡി​ന് മൂ​ന്ന് മാ​സ​ത്തേ​യ്ക്ക് എ​ട്ടു​ലി​റ്റ​ർ മ​ണ്ണ​യും ല​ഭി​യ്ക്കും. മ​ത്സ്യ​ബ​ന്ധ​നം, കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ, വ​ര​ൾ​ച്ച, പ്ര​ള​യം, ഉ​ത്സ​വ​കാ​ലം ഇ​വ​യെ​ക്ക​ല്ലാം അ​ധി​ക​വി​ഹി​തം മ​ണ്ണെ​ണ്ണ അ​നു​വ​ദി​യ്ക്കാ​ൻ 2012 മു​ത​ൽ പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ട്.
കേ​ന്ദ്രം മ​ണ്ണെ​ണ്ണ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കും. ഈ​അ​വ​സ്ഥ​യി​ൽ റേ​ഷ​ൻ ക​ട​മ​ക​ൾ​ക്കു വ​ൻ ബാ​ധ്യ​ത വ​രു​ത്തു​മെ​ന്നും ഇ​തി​നെ​തി​രെ കോ​ട​തി​യി​ൽ പോ​കു​മെ​ന്നും റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു.
ഏ​ഴു​മാ​സം ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് ന​ൽ​കി​യ​തി​ൽ റേ​ഷ​ൻ ക​ട​ക​ൾ​ക്ക് ന​ൽ​കു​ന്ന അ​ല​വ​ൻ​സ് ര​ണ്ടു​മാ​സ​ത്തെ മാ​ത്ര​മെ ല​ഭി​ച്ചി​ട്ടു​ള്ളു​വെ​ന്നും ഇ​നി​യും അ​ഞ്ചു മാ​സ​ത്തേ​ത് ല​ഭി​ക്കാ​ൻ ബാ​ക്കി​യു​ണ്ടെ​ന്നും അ​തി​നി​ട​യി​ലാ​ണ് ഇ​ങ്ങ​നൊ​രു ബാ​ധ്യ​ത റേ​ഷ​ൻ ക​ട​ക​ൾ​ക്കു മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​യ്ക്കു​മെ​ന്ന് വി​വി​ധ റേ​ഷ​ൻ സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.