കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്നു, പ​രി​ഹാ​ര​മാ​കാ​തെ നെ​ല്ലു​സം​ഭ​ര​ണം
Thursday, May 6, 2021 9:57 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​തോ​ടെ വി​ള​വെ​ടു​പ്പും, നെ​ല്ലു​സം​ഭ​ര​ണ​വും പൂ​ർ​ത്തി​യാ​കാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ൾ മ​ട​വീ​ഴ്ച ഭീ​ഷ​ണി​യി​ൽ. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ത​ന്നെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ജ​ല​നി​ര​പ്പു​യ​രു​ന്ന​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 27ന് ​ഷ​ട്ട​റു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ നെ​ല്ലു സം​ഭ​ര​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത് 30ലേ​ക്കു മാ​റ്റി​യ​താ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ൽ നി​ന്നും അ​റി​യി​പ്പു ല​ഭി​ച്ചി​രു​ന്നു. നെ​ല്ലെ​ടു​പ്പു ഇ​നി​യും പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ചു പി​ന്നീ​ട് അ​റി​യി​പ്പു​ക​ളൊ​ന്നും മാ​ധ്യ​മ​ങ്ങ​ൾ​ക്കോ, ക​ർ​ഷ​ക​ർ​ക്കോ ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ 27നു ​മു​ൻ​പു മു​ത​ൽ ത​ന്നെ കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കി​ടെ കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ മ​ഴ​യി​ല്ലാ​തെ ത​ന്നെ ജ​ല​നി​ര​പ്പി​ൽ ഒ​ര​ടി​യോ​ളം വ​ർ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​താ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്. നെ​ല്ലു​സം​ഭ​ര​ണം നേ​രി​യ തോ​തി​ൽ പു​ന​രാ​രം​ഭി​ച്ച​ങ്കി​ലും പി​ന്നീ​ട് നി​ല​ച്ച നി​ല​യി​ലാ​ണ്. കാ​വാ​ലം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന മം​ഗ​ലം മാ​ണി​ക്യ​മം​ഗ​ലം കാ​യ​ലി​ലെ ക​ർ​ഷ​ക​രാ​ണ് ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. സം​ഭ​ര​ണം നി​ല​ച്ച​തോ​ടെ 40 ലോ​ഡോ​ളം നെ​ല്ലാ​ണ് ഇ​നി​യും ഇ​വി​ടെ സം​ഭ​രി​ക്കാ​ൻ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ദു​ർ​ബ​ല​മാ​യ പു​റം​ബ​ണ്ടു​ള്ള കാ​യ​ൽ മ​ട​വീ​ഴ്ച​യു​ടെ ഭീ​ഷ​ണി​യി​ലാ​ണ്. അ​ങ്ങി​നെ സം​ഭ​വി​ച്ചാ​ൽ നെ​ല്ലു മു​ഴു​വ​ൻ വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. അ​തേ​സ​മ​യം പ​ല​വ​ട്ടം മ​ട​വീ​ഴ്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മ​ട​കു​ത്ത​ൽ ജോ​ലി​ക​ൾ ന​ട​ന്നു വ​രു​ന്ന കൈ​ന​ക​രി ക​ന​കാ​ശേ​രി പാ​ട​ത്ത് മ​ട​വീ​ഴ്ച​യു​ണ്ടാ​യെ​ന്ന വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ​ര​ന്ന​ത് ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​രു​ന്നു.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​ന്ന വ്യാ​ജ​വാ​ർ​ത്ത പാ​ട​ശേ​ഖ​ര​സ​മി​തി ത​ന്നെ പി​ന്നീ​ട് നി​ഷേ​ധി​ച്ചു. അ​തേ​സ​മ​യം ജ​ല​നി​ര​പ്പു​ർ​ന്ന​തോ​ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പി​ള്ള​ബ​ണ്ടി​നു മു​ക​ളി​ൽ കൂ​ടി വെ​ള്ളം പാ​ട​ത്തേ​യ്ക്കു ക​വി​ഞ്ഞു ക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൃ​ഷി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​ട​ത്തി​നു ന​ടു​വി​ലെ താ​മ​സ​ക്കാ​രെ വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ നി​യ​ന്ത്രി​ത അ​ള​വി​ൽ പ​ന്പിം​ഗ് ന​ട​ത്തി​യാ​ണ് ഇ​വി​ടെ ജ​ല​നി​ര​പ്പു നി​യ​ന്ത്രി​ച്ചു​പോ​രു​ന്ന​ത്.

ജ​ല​നി​ര​പ്പു ഇ​നി​യും ഉ​യ​ർ​ന്നാ​ൽ പാ​ട​ശേ​ഖ​ര​ത്തി​നു ന​ടു​വി​ലു​ള്ള താ​മ​സ​ക്കാ​രു​ടെ വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു ന​ടു​വി​ലും പു​റം​ബ​ണ്ടി​ലു​മാ​യി താ​മ​സി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും അ​സ്വ​സ്ഥ​ത​യു​ടെ ദി​ന​ങ്ങ​ളാ​ണ് ഇ​നി വ​രാ​നി​രി​ക്കു​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ലു സം​ഭ​ര​ണം അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും, ബ​ണ്ടു സം​ര​ക്ഷ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ സ​ഹാ​യ​വും ഉ​ണ്ടാ​യെ​ങ്കി​ലെ കു​ട്ട​നാ​ട്ടു​കാ​ർ​ക്കു ആ​ശ്വ​സി​ക്കാ​നാ​കു​ക​യു​ള്ളു.