ബ​സ് പി​ൻ​വ​ലി​ക്ക​ല്‍; നി​യു​ക്ത കു​ട്ട​നാ​ട് എം​എ​ല്‍​എ എ​ട​ത്വ ഡി​പ്പോ സ​ന്ദ​ര്‍​ശി​ച്ചു
Thursday, May 6, 2021 9:57 PM IST
എ​ട​ത്വ: ബ​സ് പി​ൻ​വ​ലി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് നിയുക്ത കു​ട്ട​നാ​ട് എം​എ​ല്‍​എ തോ​മ​സ് കെ. ​തോ​മ​സ് എ​ട​ത്വ ഡി​പ്പോ സ​ന്ദ​ര്‍​ശി​ച്ചു. എ​ട​ത്വ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും പ​ത്തോ​ളം ബ​സു​ക​ള്‍ പി​ൻ​വ​ലി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് എം​എ​ല്‍​എ ഡി​പ്പോ സ​ന്ദ​ര്‍​ശി​ച്ച​ത്. സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ ബി. ​ര​മേ​ഷ് കു​മാ​ര്‍, ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത് എ​ന്നി​വ​രു​മാ​യി എം​എ​ല്‍​എ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
എ​ട​ത്വ​യി​ല്‍ നി​ന്ന് കൊ​ണ്ടു​പോ​യ ബ​സു​ക​ള്‍ തി​രി​കെ എ​ത്തി​ക്കു​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു ന​ല്‍​കി​യ​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു. എം​ഡി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം എ​ട്ടു​ബ​സു​ക​ള്‍ പി​ൻ​വ​ലി​ച്ച​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് ബ​സു​ക​ള്‍ കൂ​ടി റ​ദ്ദാ​ക്കി​യി​രു​ന്നു. ബ​സു​ക​ള്‍ കൊ​ണ്ടു​പോ​കാ​നാ​യി ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യ​പ്പോ​ൾ ജ​ന​കീ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​വു​ക​യും എം​എ​ല്‍​എ ഓ​ഫീ​സ് ഇ​ട​പെ​ടു​ക​യും ചെ​യ്തെ​ങ്കി​ലും വീ​ണ്ടും എ​ട​ത്വ ഡി​പ്പോ​യി​ല്‍ നി​ന്ന് ബ​സ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ബസുകൾ കൂ​ട്ട​ത്തോ​ടെ പി​ന്‍​വ​ലി​ക്കു​ന്ന​ത് ക​ടു​ത്ത യാ​ത്രാ​ദു​രി​ത​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു.