മ​ത്സ്യ​ക്ഷാ​മം രൂ​ക്ഷം, തീ​രം പ​ട്ടി​ണി​യി​ൽ
Thursday, May 6, 2021 9:57 PM IST
ആ​ല​പ്പു​ഴ: കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ​ക​രു​ത​ലു​ക​ൾ ക​ടി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ തീ​ര​ത്ത് മ​ത്സ്യ​ക്ഷാ​മം രൂ​ക്ഷ​മാ​യി, തീ​രം പ​ട്ടി​ണി​യി​ലു​മാ​യി. സ​ർ​ക്കാ​രു​ക​ൾ ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ജി​ല്ല​യു​ടെ തീ​ര​ത്തെ 50,000ൽ ​അ​ധി​കം വ​രു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ മു​ഴു​പ​ട്ടി​ണി​യി​ലേ​ക്ക്. ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല, അ​ന്പ​ല​പ്പു​ഴ, കാ​ർ​ത്തി​ക​പ്പ​ള്ളി എ​ന്നീ തീ​ര​ദേ​ശ താ​ലൂ​ക്കു​ക​ളി​ലെ തീ​ര​ത്തെ കു​ടും​ബ​ങ്ങ​ൾ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. നി​ല​വി​ലെ നി​രോ​ധ​നം നീ​ക്കി​യാ​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്കു ക​ട​ലി​ൽ പോ​കാ​ൻ ആ​ശ​ങ്ക​യാ​ണ്. വേ​ണ്ട​ത്ര മ​ത്സ്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ ന​ഷ്ട​മാ​ണു​ണ്ടാ​കു​ക. കൂ​നി​ൻ​മേ​ൽ കു​രു​പോ​ലെ ഡീ​സ​ലി​ന്‍റെ വി​ല​വ​ർ​ധ​ന​വും മ​ണ്ണെ​ണ്ണ സ​ബ്സി​ഡി ല​ഭി​ക്കാ​ത്ത​തും തീ​ര​വാ​സി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.
സാ​ധാ​ര​ണ ഫെ​ബ്രു​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി ചെ​റു​മ​ത്സ്യ​ങ്ങ​ൾ ല​ഭി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ ഇ​ക്കു​റി അ​തു​ണ്ടാ​യി​ല്ല.​ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും തീ​ര​ത്തി​രി​ക്കു​ക​യാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പെ രാ​സ വ​സ്തു​ക്ക​ൾ പു​ര​ട്ടി​സൂ​ക്ഷി​ച്ച മ​ത്സ്യ​മാ​ണ് ഇ​പ്പോ​ൾ വി​പ​ണി​യി​ലെ​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണ​വും സ​ജീ​വ​മാ​യു​ണ്ട്്. ജി​ല്ല​യി​ൽ ഗോ​വ​യി​ൽ നി​ന്നു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലും എ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും മീ​നു​ക​ൾ എ​ത്തി​തു​ട​ങ്ങി. അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്നു​മെ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ൾ​ക്കു തീ​വി​ല​യു​മാ​ണ്.
ട്രോ​ളിം​ഗ് നി​രോ​ധ​നം തീ​ർ​ന്നെ​ങ്കി​ലും പീ​ലിം​ഗ് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണി​യി​ല്ലാ​ണ്. ചേ​ർ​ത്ത​ല, അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കു​ക​ളി​ലെ സ്ത്രീ​ക​ളാ​ണ് കൂ​ടു​ത​ൽ ഈ ​മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​ത്. അ​വ​രു​ടെ വ​രു​മാ​ന​വും ഇ​തോ​ടെ നി​ല​ച്ചു. തീ​ര​മ​മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ടു​ക​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യം എ​ത്തി​ക്കു​ക​യും അ​ക്കൗ​ണ്ടു​ക​ളി​ൽ മ​തി​യാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക​യും വേ​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം. ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്കാ​യി വോ​ള​ന്‍റി​യ​ർ​മാ​രെ നി​യ​മി​ക്ക​ണം.