മൂ​വാ​യി​രം ക​ട​ന്ന് രോ​ഗി​ക​ൾ; 1923 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Thursday, May 6, 2021 9:57 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ രോ​ഗി​ക​ൾ മൂ​വാ​യി​രം ക​ട​ന്ന് പ്ര​തി​ദി​ന ക​ണ​ക്കി​ലെ ഏ​റ്റ​വു​മു​യ​ർ​ന്ന എ​ണ്ണ​ത്തി​ലെ​ത്തി. ഇ​ന്ന​ലെ 3040 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​താ​ദ്യ​മാ​യാ​ണ് ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​വാ​യി​രം ക​ട​ക്കു​ന്ന​ത്. രോ​ഗി​ക​ളി​ൽ മൂ​ന്നു പേ​ർ വി​ദേ​ശ​ത്തു നി​ന്നും അ​ഞ്ചു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 3029 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മൂ​ന്നു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 1923 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ 98,042 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 23,833 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ നി​താ​ന്ത ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക അ​ക​ല​മ​ട​ക്കം കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ പ​റ​ഞ്ഞു. 29.43 ആണ് ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക്.
350 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1706 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 18266 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 327 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. 2822 പേ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​പ്പോ​ൾ 5849 പേ​ർ ക്ക് ​ക്വാ​റ​ന്‍റൈ​നും നി​ർ​ദേ​ശി​ച്ചു. 44914 പേ​രാ​ണ് ജി​ല്ല​യി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​ത്. 10327 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.
ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച​തി​ന് ഒ​ന്പ​തു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ജി​ല്ല​യി​ൽ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 31 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 11 പേ​രെ അ​റ​സ്റ്റും ചെ​യ്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് ഒ​ന്പ​തു​പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 1135 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 683 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 40121 പേ​രെ താ​ക്കീ​തു ചെ​യ്തും വി​ട്ട​യ​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും കൂ​ടു​ത​ൽ ചെ​ക്കിം​ഗ് പോ​യി​ന്‍റു​ക​ളും തു​റ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ​ര​മാ​വ​ധി ജാ​ഗ്ര​ത
പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ്

കോ​വി​ഡ് 19 അ​തി​തീ​വ്ര​മാ​യി വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും കൃ​ത്യ​മാ​യി പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യാ​ൽ മാ​ത്ര​മേ രോ​ഗ​ബാ​ധ​യി​ൽ നി​ന്നും ഒ​ഴി​ഞ്ഞു നി​ൽ​ക്കാ​നാ​കൂ​വെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു. രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള ഓ​രോ​രു​ത്ത​രു​ടേ​യും പ്ര​വൃ​ത്തി വ​ള​രെ സു​പ്ര​ധാ​ന​മാ​ണ്. ജ​നി​ത​ക മാ​റ്റം വ​ന്ന കൊ​റോ​ണ വൈ​റ​സി​ന്‍റെ രോ​ഗ​വ്യാ​പ​ന തോ​ത് കൂ​ടു​ത​ലാ​ണ്. അ​ട​ഞ്ഞ മു​റി​ക​ൾ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​മാ​ണ്. വീ​ട്ടി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും സാ​ധ്യ​മാ​യ പ​ര​മാ​വ​ധി വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. എ.​സി.​യു​ള്ള മു​റി​ക​ളി​ൽ ചെ​ല​വി​ടു​ന്ന​ത് ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്കു​ക.
വീ​ട്ടി​ലെ ജ​നാ​ല​ക​ൾ തു​റ​ന്നി​ടു​ക. കോ​വി​ഡ് രോ​ഗി ഹോം ​ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ൽ മു​റി​യ്ക്കു​ള്ളി​ൽ വാ​യു​സ​ഞ്ചാ​ര​മു​റ​പ്പാ​ക്കാ​ൻ ജ​നാ​ല​ക​ൾ തു​റ​ന്നി​ടു​ക. ഫാ​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക. ഓ​ഫീ​സ് മു​റി​ക​ളി​ൽ ജ​നാ​ല​ക​ൾ തു​റ​ന്നി​ട്ട് ഫാ​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക. വാ​ഹ​ന​ങ്ങ​ളു​ടെ വി​ൻ​ഡോ ഗ്ലാ​സ് താ​ഴ്ത്തി​യി​ടു​ന്ന​താ​ണ് ന​ല്ല​ത്. പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ലും ഷ​ട്ട​ർ താ​ഴ്ത്തി​യി​ട്ടു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കാം. ചെ​റി​യ കാ​ര്യ​ങ്ങ​ളി​ലും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.