കോ​വി​ഡ് വ്യാ​പ​നം: എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും അ​ട​ച്ചു
Thursday, May 6, 2021 9:57 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് നാ​ലി​ൽ അ​റ​ക്ക​ൽ പു​ര​യി​ട​ത്തി​ലേ​ക്കു​ള്ള ക​ട​ത്തി​നാ​ടി വ​ഴി​യും കോ​യി​ത്ത​റ വ​ഴി​യും, വാ​ർ​ഡ് ഒ​ന്പ​തി​ൽ ക​ട​വു​ങ്ക​ൾ മു​ത​ൽ ക​ള​ത്തി​ൽ വ​രെ, താ​ട്ടാ​ര​പ്പാ​ലം, ചാ​ലു​ത്ത​റ​പാ​ലം, വ​യ​ലാ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് അ​ഞ്ചി​ൽ മൈ​ത്രി ജം​ഗ്ഷ​ൻ മു​ത​ൽ നാ​ഗം​കു​ള​ങ്ങ​ര ക​ട​വു​വ​രെ കി​ഴ​ക്കു​വ​ശം, വ​ല്ലേ​തു​തു​രു​ത്ത്, വാ​ർ​ഡ് ആ​റി​ൽ ഇ​ന്ദി​രാ ജം​ഗ്ഷ​ൻ മു​ത​ൽ തി​രു​ഹൃ​ദ​യ പ​ള്ളി ഗ​ണ​പ​തി​ക്ക​ൽ അ​ന്പ​ലം റോ​ഡ് മൈ​ത്രി ജം​ഗ്ഷ​ൻ പ്ര​ദേ​ശം, വാ​ർ​ഡ് മൂ​ന്നി​ൽ പ​ന​ന്പാ​റ്റ് കോ​ള​നി റോ​ഡ് മു​ത​ൽ വ​ട​ക്കോ​ട്ട് നാ​ഗം​കു​ള​ങ്ങ​ര ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റോ​ട്ട് ചാ​ത്ത​ൻ​ചി​റ പാ​ലം വ​രെ, അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 12ൽ ​ക​ഴു​വി​ടാ​മൂ​ല പ്ര​ദേ​ശം, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അ​ഞ്ചി​ൽ പൈ​ക്ക​രെ പാ​ലം മു​ത​ൽ പൗ​വം പാ​ലം അ​വ​രെ തോ​ട്ടി​നു ഇ​രു​വ​ശ​വും വീ​ട്ടു​ന​ന്പ​ർ ആ​റു​മു​ത​ൽ വീ​ട്ടു ന​ന്പ​ർ 90 വ​രെ 82 വീ​ടു​ക​ൾ, വീ​ട്ടു ന​ന്പ​ർ 131 മു​ത​ൽ വീ​ട്ടു ന​ന്പ​ർ 90 വ​രെ 75 വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം, വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 2ൽ ​പാ​ള​യ​ത്തി​ൽ കോ​ള​നി മെ​യി​ൻ റോ​ഡി​ൽ നി​ന്നും ക​യ​റു​ന്ന ഭാ​ഗം, ന​ന്നം​കേ​രി കോ​ള​നി ക​ട​വ് മു​ത​ൽ കോ​ള​നി മു​ഴു​വ​നാ​യി, കൊ​ച്ചാ​ലു​പ​ടി​യും മെ​യി​ൻ റോ​ഡ് ഭാ​ഗം വ​ലി​യ വീ​ട്ടി​ൽ ഭാ​ഗം, വ​ള്ളി​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 12,13, മ​ണ്ണ​ഞ്ചേ​രി ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 21, നൂ​റ​നാ​ട് ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 11,12, ചേ​ർ​ത്ത​ല തെ​ക്ക് ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 10,15 എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കി.
പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 11, നു​റ​നാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13, വ​ള്ളി​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ആ​റ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.