കോ​വി​ഡ് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ തേ​ടി കൂ​ടു​ത​ൽ പ​രി​ശോ​ധ​നാ പോ​യി​ന്‍റു​ക​ൾ: എ​സ്പി
Thursday, May 6, 2021 9:57 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ് പ​റ​ഞ്ഞു. അ​നാ​വ​ശ്യ​മാ​യി ആ​രെ​യും വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​ന​ൽ​ക​ണം.

പാ​ൽ, പ​ഴം വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ, ബേ​ക്ക​റി​ക​ൾ, ഭ​ക്ഷ​ണ ശാ​ല​ക​ൾ, പ​ല​വ്യ​ഞ്ജ​ന ക​ട​ക​ൾ എ​ന്നി​വ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാം. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന പോ​യി​ന്‍റു​ക​ൾ ഉ​ണ്ടാ​കും. കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച് ട്രാ​ഫി​ക്ക് സം​വി​ധാ​നം സു​ഗ​മ​മാ​ക്കും. പ​ര​മാ​വ​ധി വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കോ​വി​ഡ് ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നും ക്വാ​റ​ന്‍റൈ​ൻ പ​രി​ശോ​ധ​ന​ക​ൾ​ക്കു​മാ​യി നി​യോ​ഗി​ക്കും.

ക​ട​ക​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ പ​റ്റു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം വ്യ​ക്ത​മാ​ക്കി പോ​സ്റ്റ​ർ സ്ഥാ​പി​ക്ക​ണം. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​വ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ കൈ​വ​ശം വ​ച്ചു​ള്ള യാ​ത്ര അ​നു​വ​ദി​ക്കും. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഡി​വൈ​എ​സ്പി, ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​ർ പ്ര​ത്യേ​കം പ​രി​ശോ​ധി​ച്ച് കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഹോം ​ന​ഴ്സ്, വീ​ട്ടു​ജോ​ലി​ക്കാ​ർ എ​ന്നി​വ​രി​ൽ നി​ന്ന് സാ​ക്ഷ്യ​പ​ത്രം വാ​ങ്ങി യാ​ത്ര അ​നു​വ​ദി​ക്കും. സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ്, മൊ​ബൈ​ൽ പെ​ട്രോ​ൾ, ബൈ​ക്ക് പെ​ട്രോ​ൾ, ഫു​ട്ട് പെ​ട്രോ​ൾ, ജ​ന​മൈ​ത്രി ബീ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രെ പ​രി​ശോ​ധി​ക്കും. ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.