ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്നു
Wednesday, May 5, 2021 10:12 PM IST
ആ​ല​പ്പു​ഴ : കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്താ​നാ​യി കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ഏ​റ്റെ​ടു​ത്ത് ജി​ല്ല ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. നേ​ര​ത്തെ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ഏ​റ്റെ​ടു​ത്തി​രു​ന്നു. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. ജി​ല്ല​യി​ലെ വി​വി​ധ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ന്നും ല​ഭ്യ​മാ​യ എ​ല്ലാ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും ഏ​റ്റെ​ടു​ക്കാ​നാ​ണ് ഉ​ത്ത​ര​വ്.