ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത സ​ഭൈ​ക്യ​ത്തി​ന് മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ത്വം: ഡോ ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Wednesday, May 5, 2021 10:10 PM IST
പു​ന്ന​മൂ​ട്( മാ​വേ​ലി​ക്ക​ര ) : ഭാ​ര​ത സ​ഭ​യു​ടെ അ​ഭി​മാ​ന​വും മാ​ർ​ത്തോ​മ്മാ​സ​ഭ​യു​ടെ മു​ൻ പ​ര​മാ​ധ്യ​ക്ഷ​നു​മാ​യ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ ഭാ​ര​ത മെ​ത്രാ​ൻ സ​മി​തി​യു​ടെ ഉ​പാ​ധ്യ​ക്ഷ​നും മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ശോ​ചി​ച്ചു.
ക്രി​സ്തീ​യ സ​ഭ​യ്ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും സു​ദീ​ർ​ഘ​വും ദ​ർ​ശ​നാ​പ​ര​വു​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്നു വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത. ദേ​ശീ​യ ക്രി​സ്ത്യ​ൻ കൗ​ൺ​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​സ്ഥാ​നം അ​ല​ങ്ക​രി​ച്ചി​ട്ടു​ള്ള മെ​ത്രാ​പ്പോ​ലീ​ത്ത 1954ലും 1968 ​ലും ന​ട​ന്ന ആ​ഗോ​ള ക്രി​സ്ത്യ​ൻ കൗ​ൺ​സി​ൽ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ടാം വ​ത്തി​ക്കാ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത സ​ഭൈ​ക്യ പ്ര​സ്ഥാ​ന​ത്തി​ന് മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. എ​ഴു​ത്തി​ലും സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ളി​ലും ചി​രി​യു​ടെ ഓ​ള​ങ്ങ​ൾ തീ​ർ​ത്ത ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​സം​ഗ​വും ജീ​വി​ത​വും ഒ​രേ വ​ഴി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ഇ​ട​യ ശ്രേ​ഷ്ഠ​നാ​യി​രു​ന്നു. വ​ലി​യ ക​രു​ത​ലും പ്രോ​ത്സാ​ഹ​ന​വു​മാ​യി ത​ന്‍റെ അ​ജ​പാ​ല​ന ജീ​വി​ത​ത്തെ തി​രു​മേ​നി സ്വാ​ധീ​നി​ച്ച മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്ക് ഹൃ​ദ​യ​പൂ​ർ​വം സ്നേ​ഹാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ക​യാ​ണെ​ന്നും ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ശോ​ച​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​നു​ശോ​ചി​ച്ചു
എ​ട​ത്വ: ശ്രേ​ഷ്ഠ​മാ​യ നേ​തൃ​ത്വ​സി​ദ്ധി​യും സൂ​ക്ഷ്മ​മാ​യ നി​രീ​ക്ഷ​ണ ശ​ക്തി​യും പ്ര​വാ​ച​ക സ​ദൃ​ശ​മാ​യ വീ​ക്ഷ​ണ വി​ശേ​ഷ​ണ​വും പ​ണ്ഡി​ത പ്ര​കാ​ണ്ഡ​ങ്ങ​ളെ അ​തി​ശ​യി​പ്പി​ക്കു​ന്ന മ​സ്തി​ഷ്ക​സി​ദ്ധി​യും ന​ർ​മ​ബോ​ധ​ത്തോ​ട് ചേ​ർ​ന്ന നേ​താ​വാ​യി​രു​ന്നു മാ​ർ​ത്തോ​മ്മാ സ​ഭാ മു​ൻ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്തയെ ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ക്രി​സ്ത്രീ​യ സ​ഭ​യ്ക്ക് മാ​ത്ര​മ​ല്ല ലോ​ക​ത്തി​ന് ത​ന്നെ തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് എ​ക്യൂ​മെ​നി​ക്ക​ൽ കു​ട്ട​നാ​ട് ക​മ്മി​റ്റി​യു​ടെ അ​നു​ശോ​ച​ന യോ​ഗം വി​ല​യി​രു​ത്തി. എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ കൂ​ടി​യ അ​നു​ശോ​ച​ന​യോ​ഗം വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​മു​ടി മേ​രി ക്യു​ൻ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ഡോ​മി​നി​ക് സാ​വി​യോ പ്രാ​ർ​ഥ​നാ​ശ്രു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് വി.​എ. ജോ​ബ് വി​രു​ത്തി​ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ബി​നു ഐ​സ​ക് രാ​ജൂ, തോ​മ​സ് കു​രു​വി​ള ചേ​ന്ന​ങ്ക​രി, സാ​ബു തോ​ട്ടു​ങ്ക​ൽ, ജോ​സ് റ്റി. ​പൂ​ന്നി​ച്ചി​റ, ഡി ​എ​ബ്ര​ഹാം തെ​ക്കേ​ച്ചി​റ, സ​ണ്ണി​ച്ച​ൻ പ​ന്ത​പ്പാ​ട്ടു​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ല​പ്പു​ഴ : മാ​ർ​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്താ ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം തി​രു​മേ​നി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ഗാ​ന്ധി​യ​ൻ ചി​ന്ത​ക​ളി​ൽ അ​ടി​യു​റ​ച്ചു​ള്ള സ​ഭാ ജീ​വി​തം എ​ല്ലാ ജാ​തി​മ​ത​സ്ഥ​ർ​ക്കും അ​നു​ക​രി​ക്കാ​വു​ന്ന ഉ​ത്ത​മ മാ​തൃ​ക​യാ​ണ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. ക്രി​സോ​സ്റ്റം പി​താ​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ചേം​ബ​ർ ഓ​ഫ്‌ ഡെ​വ​ല​പ്‌​മ​ന്‍റ് ആ​ൻ​ഡ്‌ മാ​നേ​ജ്‌​മ​ന്‍റ് (സി​ഡാം) ചെ​യ​ർ​മാ​ൻ അ​ഡ്വ.​പ്ര​ദീ​പ്‌ കൂ​ട്ടാ​ല​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.