അ​റി​യാം എ​ൻ​ഡോ​സ​ൾ​ഫാ​ന്‍റെ ദു​രി​തം
Wednesday, May 5, 2021 10:10 PM IST
ആ​ല​പ്പു​ഴ: പ​ര​സ്പ​ര പൂ​ര​ക​ങ്ങ​ളാ​യ പ്ര​കൃ​തി​യും മ​നു​ഷ്യ​നും അ​തി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ ത​ക​രാ​തെ കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ന​ൽ​കു​ന്ന വ്യ​ത്യ​സ്ത​മാ​കു​ക​യാ​ണ് ലോ​ക​മേ ത​റ​വാ​ട് ക​ലാ​പ്ര​ദ​ർ​ശ​ന വേ​ദി​യി​ലെ ജി​പി​ൻ വ​ർ​ഗീ​സി​ന്‍റെ ക​ലാ​സൃ​ഷ്ടി. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച്ച​യാ​ണി​ത്. വി​ല്ല്യം ഗു​ടേ​ക്ക​ർ ആ​ൻ​ഡ് സ​ണ്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ലെ വേ​ദി​യി​ലാ​ണീ ക​ലാ​സൃ​ഷ്ടി.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ എ​ന്ന മാ​ര​ക​മാ​യ കീ​ട​നാ​ശി​നി മ​നു​ഷ്യ​രി​ൽ മാ​ത്ര​മ​ല്ല പ്ര​കൃ​തി​യി​ലും പ​ക്ഷി മൃ​ഗാ​ദി​ക​ളി​ലും ഉ​ണ്ടാ​ക്കു​ന്ന ഹാ​നി​ക​ളും അ​ത് പ്ര​കൃ​തി​യു​ടെ പ്ര​വ​ർ​ത്ത​ന ച​ക്ര​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ഇ​തി​ലു​ള്ള​ത്. എ​ൻ​ഡോ​സ​ൾ​ഫാ​ന്‍റെ ഉ​പ​യോ​ഗം മ​നു​ഷ്യ​രി​ൽ ഉ​ണ്ടാ​ക്കു​ന്ന ദു​രി​തം എ​ല്ലാ​വ​രാ​ലും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്പോ​ൾ അ​ത് പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യി​ൽ സൃ​ഷ്ടി​ക്കു​ന്ന ആ​ഘാ​തം കൂ​ടി ച​ർ​ച്ച​യാ​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണീ ക​ലാ​സൃ​ഷ്ടി​യെ​ന്ന് ജി​പി​ൻ പ​റ​യു​ന്നു.

ത​ന്‍റെ ക​ലാ​സൃ​ഷ്ടി​ക​ൾ എ​ല്ലാം പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ചേ​ർ​ന്നു​ള്ള​വ​യാ​ണെ​ന്നും സ​മൂ​ഹ​ത്തി​ൽ ഇ​തി​നു വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കാ​റു​ള്ള​തെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ഡ​ൽ​ഹി, മും​ബൈ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ജി​പി​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ സോ​ളോ എ​ക്സി​ബി​ഷ​നു​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ഈ 41-​കാ​ര​ൻ തൃ​ശൂ​ർ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ൽ ചി​ത്ര​ക​ലാ വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​ണ്.