ജ്വ​ല്ല​റിയി​ൽ മോ​ഷ​ണം; വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു
Wednesday, May 5, 2021 10:10 PM IST
അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​മ​നാ​ചാ​രി ജ്വ​ല്ല​റി വ​ർ​ക്സി​ൽ മോ​ഷ​ണം . ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. ക​ട​യു​ടെ മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് ട്രേ​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും ഗോ​ൾ​ഡ് ക​വ​റിം​ഗ് ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ക​വ​ർ​ന്ന​ത്. ഏ​ക​ദേ​ശം എ​ഴു​പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. തൊ​ട്ട​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹോ​ദ​ര​ൻ ക​ണ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഞ്ജ​ന ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു. ഇ​വി​ടെ മു​ൻ​വാ​തി​ൽ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ അ​ക​ത്തു​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും ഗോ​ൾ​ഡ് ക​വ​റിം​ഗു​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന ട്രേ​ക​ൾ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട​ക​ളു​ടെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ട്യൂ​ബ് ലൈ​റ്റു​ക​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ദേ​ശീ​യ പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്ന​തോ​ടെ വ്യാ​പാ​രി​ക​ൾ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​ര​ട്ട​ക്കു​ള​ങ്ങ​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത്സ്യ​ലേ​ല മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ പു​ല​ർ​ച്ച​യോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ച്ച​വ​ട​ക്കാ​രും എ​ത്താ​റു​ണ്ട്. പൂ​ട്ടു​ക​ൾ ത​ക​ർ​ത്ത് ക​ട​യി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടും ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ല്ല. പു​ല​ർ​ച്ചെ മൂ​ന്നി​നു​ശേ​ഷ​മാ​ണ് മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​വി​ട​ത്തെ ആ​ൾ​ക്കൂ​ട്ട​വും ബ​ഹ​ള​വു​മാ​കാം മോ​ഷ​ണം ന​ട​ക്കു​ന്ന​ത് തൊ​ട്ട​ടു​ത്തു​ള്ള​വ​ർ പോ​ലും അ​റി​യാ​തെ പോ​വാ​ൻ കാ​ര​ണം.