കോ​വി​ഡ് 19: സ​ഹാ​യ​ത്തി​നാ​യി കോ​ൾ സെ​ന്‍റ​ർ
Wednesday, May 5, 2021 10:10 PM IST
മ​ങ്കൊ​ന്പ്: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​നാ​യി വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹെ​ൽ​പ്പ് ഡ​സ്കും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൾ സെ​ന്‍റ​റു​ക​ളും തു​റ​ന്നു. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പ്ര​തി​രോ​ധ മാ​ർ​ഗ്ഗ​ങ്ങ​ൾ, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന, ആ​ർ​റ്റി​പി​സി​ആ​ർ പ​രി​ശോ​ധ​ന, കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ, നി​രീ​ക്ഷ​ണ കാ​ല​യ​ള​വ്, അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത, സാ​നി​റ്റൈ​സേ​ഷ​ൻ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് ഹെ​ൽ​പ്പ് ഡ​സ്കു​മാ​യി ബ​ന്ധ​പ്പെ​ടാം.
വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​ൾ സെ​ന്‍റ​ർ ന​ന്പ​റു​ക​ൾ ചു​വ​ടെ: കാ​വാ​ലം: 8281040913, വെ​ളി​യ​നാ​ട്: 9544780125, രാ​മ​ങ്ക​രി: 9061973675, നീ​ലം​പേ​രൂ​ർ: 9539541676, മു​ട്ടാ​ർ: 7902640622.