2719 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, May 4, 2021 10:44 PM IST
ആ​ല​പ്പു​ഴ: ഇന്നലെ ജി​ല്ല​യി​ൽ 2719 പേ​ർ​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ ഇ​ത​ര​സം​സ്ഥാ​ന​ത്തുനി​ന്നും എ​ത്തി​യ​താ​ണ്. 2712 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ആ​റു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 2261 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 94663 പേ​ർ രോ​ഗമു​ക്ത​രാ​യി. 21221 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
ക്വാ​റന്‍റൈൻ ലം​ഘ​ന​ത്തി​ന് ഇ​ന്ന​ലെ 12 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 13പേ​രെ അ​റ​സ്റ്റും ചെ​യ്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് 12പേ​ർ​ക്കെ​തി​രേയും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 1266 പേ​ർ​ക്കെ​തി​രേയും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 701 പേ​ർ​ക്കെ​തി​രേയും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചു. 46502 പേ​രെ താ​ക്കീ​തു ചെ​യ്തും വി​ട്ട​യ​ച്ചു.
നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം വ​കു​പ്പ് 188, 269 പ്ര​കാ​ര​വും പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വു​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​യി​രു​ന്നു. സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ്, ബൈ​ക്ക് പ​ട്രോ​ൾ, ഫു​ട്ട്പ​ട്രോ​ൾ, ജ​ന​മൈ​ത്രി ബീ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.
ഇ​ന്ന​ലെ മു​ത​ൽ ജി​ല്ല​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്കി. നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ഗ​താ​ഗ​ത​വും കു​റ​വാ​യി​രു​ന്നു.
ക​ട​ക​ന്പോ​ള​ങ്ങ​ൾ പ​ല​തും അ​ട​ഞ്ഞു​ത​ന്നെ കി​ട​ന്നു. അ​നാ​വ​ശ്യ​മാ​യി ആ​രേ​യും പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല. ക​ണ്ടെ​യ​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ക​ർ​ശ​ന​വു​മാ​ക്കി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.