കോ​വി​ഡ് 19: കൂ​ടു​ത​ൽ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി ജി​ല്ലാഭ​ര​ണ​കൂ​ടം
Tuesday, May 4, 2021 10:44 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ജി​ല്ലാഭ​ര​ണ​കൂ​ടം. നി​ല​വി​ലു​ള്ള ചി​കി​ത്സാകേ​ന്ദ്ര​ങ്ങ​ൾ​ക്കു പു​റ​മേ കൂ​ടു​ത​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ (​സി​എ​സ്എ​ൽ​റ്റി​സി), ഫ​സ്റ്റ്‌ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ(​സി​എ​ഫ്എ​ൽ​റ്റി​സി), ഡൊ​മി​സ്റ്റീ​ല്യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ(​ഡി​സി​സി) എ​ന്നി​വ​യാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4162 കി​ട​ക്ക​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.
ഇ​തി​ൽ 3785 കി​ട​ക്ക​ക​ൾ നി​ല​വി​ൽ പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​ണ്. മൂ​ന്നു കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, ആ​റ് ഫ​സ്റ്റ്‌ലൈൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ (​സി​എ​ഫ്എ​ൽ​റ്റി​സി), മൂ​ന്ന് സെ​ക്ക​ൻഡ്‌ലൈൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ (സി​എ​സ്എ​ൽ​റ്റി​സി), അ​ഞ്ച് ഡൊ​മി​സ്റ്റീ​ല്യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ(​ഡി​സി​സി) എ​ന്നി​വ​യാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​ത്. കൂ​ടാ​തെ ഒ​രു ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ(​സി​എ​ഫ്എ​ൽ​റ്റി​സി), നാ​ല് ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ ഉ​ട​ൻ തു​റ​ക്കും.
നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ (കി​ട​ക്ക​യു​ടെ എ​ണ്ണം സ​ഹി​തം):
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി(​എ​സ്എ​ൽ​റ്റി​സി.-146 കി​ട​ക്ക), ത​ണ്ണീ​ർ​മു​ക്കം സെ​ന്‍റ് ജോ​സ​ഫ്സ് പാ​രി​ഷ് ഹാ​ൾ(​ഡി​സി​സി-80), ചേ​ർ​ത്ത​ല ടൗ​ണ്‍ ഹാ​ൾ(​ഡി​സി​സി-50),
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി (കോ​വി​ഡ് ആ​ശു​പ​ത്രി -67), ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി (കോ​വി​ഡ് ആ​ശു​പ​ത്രി -319), ആ​ല​പ്പു​ഴ വ​നി​ത-​ശി​ശു ആ​ശു​പ​ത്രി(​സി​എ​സ്എ​ൽ​റ്റി​സി-200), ആ​ല​പ്പു​ഴ ടൗ​ണ്‍ ഹാ​ൾ(​സി​എ​ഫ്എ​ൽ​റ്റി​സി-190), ആ​ര്യാ​ട് ഡി​സി മി​ൽ​സ്(​സി​എ​ഫ്എ​ൽ​റ്റി​സി-1440), കേ​പ്പ് ലേ​ഡീ​സ് ആ​ൻ​ഡ് ജെ​ൻ​ഡ്സ് ഹോ​സ്റ്റ​ൽ (ഡി​സി​സി-208).
കാ​ർ​ത്തി​ക​പ്പ​ള്ളി: ഹ​രി​പ്പാ​ട് മാ​ധ​വ ആ​ശു​പ​ത്രി (സി​എ​ഫ്എ​ൽ​റ്റി​സി-145), കാ​യം​കു​ളം സ്വാ​മി നി​ർ​മ​ലാ​ന​ന്ദ മെ​മ്മോ​റി​യ​ൽ ബാ​ല​ഭ​വ​ൻ(​ഡി​സി​സി-100), പ​ത്തി​യൂ​ർ എ​ൽ​മെ​ക്സ് ആ​ശു​പ​ത്രി (സി​എ​ഫ്എ​ൽ​റ്റി​സി-100), ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി (കോ​വി​ഡ് ആ​ശു​പ​ത്രി -37)
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര പി.​എം. ആ​ശു​പ​ത്രി(​സി​എ​ഫ്എ​ൽ​റ്റി​സി.-62), നൂ​റ​നാ​ട് ശ്രീ​ബു​ദ്ധ കോ​ള​ജ് ഹോ​സ്റ്റ​ൽ-​സ്കൂ​ൾ (സി​എ​ഫ്എ​ൽ​റ്റി​സി-280) ചെ​ങ്ങ​ന്നൂ​ർ-​ചെ​ങ്ങ​ന്നൂ​ർ സെ​ഞ്ച്വ​റി ആ​ശു​പ​ത്രി(​സി​എ​സ്എ​ൽ​റ്റി​സി.-191), ചെ​ങ്ങ​ന്നൂ​ർ എ​സ്ബി​എ​സ് ക്യാ​ന്പ് സെ​ന്‍റ​ർ-​ഐ​പി​സി ഹാ​ൾ (സി​എ​ഫ്എ​ൽ​റ്റി​സി-150).
കു​ട്ട​നാ​ട്: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം (ഡി​സി​സി-70).