കു​ഞ്ഞ​ൻ​നാ​യ​ക​ൻ മേ​ള​ര​ഘു ഇ​നി ഓ​ർ​മ
Tuesday, May 4, 2021 10:44 PM IST
ബി. ​രാ​ജേ​ഷ്

ചേ​ർ​ത്ത​ല: മ​ല​യാ​ള സി​നി​മാ​ച​രി​ത്ര​ത്തി​ലെ ത​ന്നെ ആ​ദ്യ കു​ഞ്ഞ​ൻ നാ​യ​ക​നാ​യ മേ​ള ര​ഘു (​ശ​ശി​ധ​ര​ൻ-60) ഇ​നി ഓ​ർ​മ. സ​ർ​ക്ക​സ് കൂ​ടാ​ര ജീ​വി​ത​ത്തി​ൽ നി​ന്നും അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തു​ന്ന ഗോ​വി​ന്ദ​ൻ​കു​ട്ടി​യെ​ന്ന ക​ഥാ​പാ​ത്ര​മാ​യി കെ.​ജി. ജോ​ർ​ജ് ഒ​രു​ക്കി​യ മേ​ള​യെ​ന്ന ചി​ത്ര​ത്തി​ൽ ത​ക​ർ​ത്താ​ടി​യാ​യി​രു​ന്നു ര​ഘു​വി​ന്‍റെ സി​നി​മാ​പ്ര​വേ​ശം. മെ​ഗാ​സ്റ്റാ​ർ മ​മ്മു​ട്ടി​പോ​ലും ആ ​ചി​ത്ര​ത്തി​ൽ സ​ഹ​ന​ട​നാ​യി​രു​ന്നു.
ബെ​ൽ​ബോ​ട്ടം പാ​ന്‍റ​സും ക​ട്ടി​യേ​റി​യ ബെ​ൽ​ട്ടും ചു​ണ്ടി​ലൊ​രു ഫി​ൽ​ട്ട​ർ സി​ഗ​ര​റ്റും കൈ​യി​ൽ റേ​ഡി​യോ​യു​മാ​യി ന​ട​ക്കു​ന്ന കു​ഞ്ഞ​ൻ നാ​യ​ക​ൻ ഗോ​വി​ന്ദ​ൻ​കു​ട്ടി മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലും അ​ന്നു ചേ​ക്കേ​റി. സ്ക്രീ​നി​ൽ ആ​ദ്യം തെ​ളി​യു​ന്ന പേ​ർ ര​ഘു​വി​ന്‍റേതും മ​മ്മൂ​ട്ടി​യു​ടെ പേ​രു നാ​ലാ​മ​തു​മാ​യി​രു​ന്നു. ഒ​രൊ​റ്റ സി​നി​മ​യി​ൽ ന​ക്ഷ​ത്ര​മാ​യി ഉ​ദി​ച്ചു​യ​ർ​ന്ന താ​ര​മാ​യി​രു​ന്നു മേ​ള ര​ഘു. സി​നി​മ​യി​ൽ ഒ​രു​പാ​ട് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​ത്ര​ത്തോ​ള​മെ​ത്താ​നു​മാ​യി​ല്ല.
മു​പ്പ​തോ​ളം സി​നി​മ​ക​ളി​ൽ മേ​ള ര​ഘു വേ​ഷ​മി​ട്ടു. ജി​ത്തു​ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ദൃ​ശ്യ​ത്തി​ന്‍റെ ര​ണ്ടാം​പ​തി​പ്പി​ൽ മോ​ഹ​ൻ​ലാ​ലി​നോ​ടൊ​ത്താ​യി​രു​ന്നു അ​വ​സാ​ന​ത്തെ വേ​ഷം.
ചാ​യ​യു​മാ​യി മോ​ഹ​ൻ​ലാ​ലി​ന​ടു​ത്തെ​ത്തുന്ന ആ ​വേ​ഷ​വും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ചെ​ങ്ങ​ന്നൂ​ർ രാ​ധാ​കൃ​ഷ്ണ​സ​ദ​ന​ത്തി​ൽ രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ​യും സ​ര​സ്വ​തി അ​മ്മ​യു​ടെ​യും മ​ക​ൻ ശ​ശി​ധ​ര​നാ​ണ് മേ​ള ര​ഘു​വാ​യി വ​ള​ർ​ന്ന​ത്. 1980ൽ ​ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ഡി​ഗ്രി​ക്കു പ​ഠി​ക്കു​ന്പോ​ഴാ​ണ് ന​ട​ൻ ശ്രീ​നി​വാ​സ​ൻ നേ​രി​ട്ടെ​ത്തി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​മോ എ​ന്ന് ചോ​ദി​ക്കു​ന്ന​ത്.
ഒ​രു സ​ർ​ക്ക​സ് കൂ​ടാ​ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​യ മേ​ള​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും പി​ന്നീ​ട് സി​നി​മ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​യും ചെ​യ്തു. ഗോ​വി​ന്ദ​ൻ​കു​ട്ടി​യെ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി ര​ഘു​വും മ​ര​ണക്കി​ണ​റി​ൽ ബൈ​ക്ക് ഓ​ടി​ക്കു​ന്ന സാ​ഹ​സി​ക​നാ​യ ര​മേ​ശ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മ​മ്മൂ​ട്ടി​യും അ​തി​ൽ മ​ത്സ​രി​ച്ച​ഭി​ന​യി​ച്ചു. ക​ന്ന​ഡ ന​ടി അ​ഞ്ജ​ലി നാ​യി​ഡു​വാ​യി​രു​ന്നു ര​ഘു​വി​ന്‍റെ നാ​യി​ക.
ആ ​സി​നി​മ​യി​ൽ ര​ഘു​വി​ന് മ​മ്മൂ​ട്ടി​യേ​ക്കാ​ളും ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം കി​ട്ടി​യെ​ന്ന​ത് മ​റ്റൊ​രു സ​ത്യം. സ്കൂ​ൾ - കോ​ള​ജ് ത​ല​ങ്ങ​ളി​ൽ നാ​ട​ക​വും മി​മി​ക്രി​യു​മാ​യി ന​ട​ന്നി​രു​ന്ന ര​ഘു​വി​ന് ആ​ദ്യ​സി​നി​മാ ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്‍റെ ഭാ​വിജീ​വി​തം സി​നി​മ​യി​ലാ​ണെ​ന്ന് ക​ണ്ടു. സ​ഞ്ചാ​രി, കാ​ക്കോ​ത്തി​ക്കാ​വി​ലെ അ​പ്പു​പ്പ​ൻ​താ​ടി​ക​ൾ, അ​പൂ​ർ​വ സ​ഹോ​ദ​ര​ങ്ങ​ൾ, ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ, ദൃ​ശ്യം 2 വ​രെ 30 ഓ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച​തെ​ല്ലാം വ​ന്പ​ൻ ചി​ത്ര​ങ്ങ​ൾ. കൂ​ടാ​തെ കെ​പി​എ​സി​യി​ലെ നാ​ട​ക ത​ന്പി​ലും ര​ഘു ഇ​ടം പി​ടി​ച്ചു. ദൂ​ര​ദ​ർ​ശ​ൻ നി​ർ​മി​ച്ച സി​രി​യ​ൽ വേ​ലു​മാ​ലു സ​ർ​ക്ക​സി​ലും പ്ര​ധാ​നവേ​ഷം ര​ഘു​വി​നെ തേ​ടി​യെ​ത്തി. ക​മ​ല​ഹാ​സ​ൻ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച അ​പൂ​ർ​വ​സ​ഹോ​ദ​രന്മാ​രി​ൽ മ​മ്മു​ട്ടി​യുടെയും ദൃ​ശ്യം എ​ന്ന സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ര​ഘു​വി​ന് അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​ത്.
ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 18-ാം വാ​ർ​ഡി​ൽ പു​ത്ത​ൻ​വെ​ളി വീ​ട്ടി​ലാ​യി​രു​ന്നു ര​ഘു (ശ​ശി​ധ​ര​ൻ-60) വി​ന്‍റെ താ​മ​സം. ക​ഴി​ഞ്ഞ 16നു ​വീ​ട്ടി​ൽ വ​ച്ച് ര​ഘു​വി​ന് ഫി​ക്സ് വ​രു​ക​യും തു​ട​ർ​ന്ന് കു​ഴ​ഞ്ഞു വീ​ഴു​ക​യുമാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ മ​ര​ണ​മ​ട​ഞ്ഞു. നി​ർ​മാ​താ​വ് സു​രേ​ഷ്, ന​ട​ൻ അ​ജു വ​ർ​ഗീ​സ്, സം​വി​ധാ​യ​ക​ൻ അ​നി​ൽ തോ​മ​സ് തു​ട​ങ്ങി സി​നി​മാ മേ​ഖ​ല​യി​ൽനി​ന്ന് നി​ര​വ​ധി പേ​ർ അ​നു​ശോ​ച​ന​മ​റി​യി​ച്ചു.