സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വു​മാ​യി ത​ണ്ണീ​ർ​മു​ക്കം
Tuesday, May 4, 2021 10:42 PM IST
ചേ​ർ​ത്ത​ല: ഫെ​ബ്രു​വ​രി 28നും ​മാ​ർ​ച്ച് 20നു​മി​ട​യി​ൽ ഒ​ന്നാംഘ​ട്ട കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ത്ത ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള​വ​ർ​ക്കാ​യി ര​ണ്ടാം​ഘ​ട്ട വാ​ക്സി​നാ​യു​ള്ള സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ കോ​ൾ സെ​ന്‍റ​റി​ൽനി​ന്നും വി​ളി​ക്കു​ന്ന മു​റ​യ്ക്ക് സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഹെ​ൽ​പ് ഡെ​സ്ക് ന​ന്പ​ർ: 8590835764.

വാ​ക്സി​നേ​ഷ​നു​ള്ള
സൗ​ക​ര്യം ഒ​രു​ക്കി

കാ​യം​കു​ളം: ന​ഗ​ര​സ​ഭ​യി​ൽ വാ​ക്സി​നേ​ഷ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​ശ​ശി​ക​ല അ​റി​യി​ച്ചു. കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ര​ണ്ടാം വാ​ക്സി​ൻ എ​ടു​ക്കാ​ൻ വ​രു​ന്ന​വ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തു​ള്ള ആ​ളു​ക​ൾ​ക്ക് 150 ടോ​ക്ക​ണ്‍ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ ഒ​ന്നാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ വ​ഴി മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ റീ-​ടെ​സ്റ്റ് നി​ല​വി​ലില്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി 17 ദി​വ​സം ത​ന്നെ ക്വാ​റ​ന്‍റൈനി​ൽ നി​ർ​ബ​ന്ധ​മാ​യും ക​ഴി​യ​ണ​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​ശ​ശി​ക​ല അ​ഭ്യ​ർ​ഥിച്ചു.