കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​ചാ​ര​ണം, ‘ജാ​ഗ്ര​ത സ​ന്ദേ​ശ​യാ​ത്ര’ തു​ട​ങ്ങി
Tuesday, May 4, 2021 10:42 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ്-19 കൂ​ടിവ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​നും വ്യാ​പ​നം കു​റ​യ്ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലെ​ടു​ക്കു​ക എ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാ​നു​മാ​യി ക​രു​താം ആ​ല​പ്പു​ഴ​യു​ടെ ഭാ​ഗ​മാ​യി-​ജാ​ഗ്ര​ത സ​ന്ദേ​ശ​യാ​ത്ര വാ​ഹ​ന പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കോ​വി​ഡ് നി​യ​ന്ത്ര​ണ നി​ർ​ദേശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ച് വ​രുംദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​യ്ക്കേ​ണ്ട​ത് ജി​ല്ല​യ്ക്ക് അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാഭ​ര​ണ​കൂ​ടം പ്ര​ചാ​ര​ണ വാ​ഹ​ന​യാ​ത്ര തു​ട​ങ്ങു​ന്ന​തെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. മു​നി​സി​പ്പാ​ലി​റ്റി പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് നാളെ പു​ന്ന​പ്ര, പ​റ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രി​ക്കും വാ​ഹ​നം കൂ​ടു​ത​ൽ സ​ഞ്ച​രി​ക്കു​ക. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ൽ. അ​നി​ത​കു​മാ​രി, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ പി.​എ​സ്. സു​ജ, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ജൂ​ണിയ​ർ സൂ​പ്ര​ണ്ട് ബി. ​പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആം​ബു​ല​ൻ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു

മാ​വേ​ലി​ക്ക​ര: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ചെ​ല​വി​ൽ ക്ര​മീ​ക​രി​ച്ച ആം​ബു​ല​ൻ​സി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര ദാ​സ് നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് കേ​സു​ക​ൾ​ക്ക് ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭി​ക്കും. അ​ടു​ത്തമാ​സം ഒ​രു ആം​ബു​ല​ൻ​സ് കൂ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ര​മീ​ക​രി​ച്ചു ന​ൽ​കു​മെ​ന്ന് ഇ​ന്ദി​ര ദാ​സ് പ​റ​ഞ്ഞു.